| ഭാഷ | ഹിന്ദി |
| സംവിധാനം | Manish Gupta |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ക്രൈം/ത്രില്ലർ |
| Rating | IMDb |
1980-കളിൽ മുംബൈ നഗരത്തെ വിറപ്പിച്ച യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മനീഷ് ഗുപ്ത സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ‘ദ സ്റ്റോൺമാൻ മർഡേഴ്സ്’. തെരുവിൽ ഉറങ്ങിക്കിടക്കുന്ന ഭിക്ഷക്കാരുടെ തല കല്ല് ഉപയോഗിച്ച് തകർക്കുന്ന ഒരു അജ്ഞാത കൊലയാളിയെ തേടിയുള്ള അന്വേഷണമാണ് ചിത്രം.
തന്റെ കരിയറിലെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനായി സസ്പെൻഷനിലായ സബ് ഇൻസ്പെക്ടർ സഞ്ജയ് ഷെലാർ (കെ കെ മേനോൻ) രഹസ്യമായി നടത്തുന്ന അന്വേഷണവും, അദ്ദേഹത്തെ സംശയിക്കുന്ന സഹപ്രവർത്തകനായ കേദാർ ഫഡ്‌കെയും (അർബാസ് ഖാൻ) തമ്മിലുള്ള സംഘർഷവുമാണ് സിനിമയുടെ ഇതിവൃത്തം.