ദി റിട്ടേൺ
( The Return ) 2024

മൂവി മിറർ റിലീസ് • 804
ഭാഷ ഇംഗ്ലീഷ്
സംവിധാനം Uberto Pasolini
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ അഡ്വെഞ്ചർ/ഡ്രാമ
Rating IMDb 6.3/10

Download Subtitles

DOWNLOAD

The_Return_2024-WEBRip_x265@MMSubs.srt
(100.58 KB)

Synopsis

ഹോമറുടെ Odyssey യെ ആസ്പദമാക്കി ഒരുക്കിയ The Return (2024) വെറുമൊരു യുദ്ധചിത്രമല്ല. യുദ്ധം മനുഷ്യന്റെ മനസ്സിലുണ്ടാക്കുന്ന മുറിവുകളുടെ കഥയാണത്. ട്രോജൻ യുദ്ധം കഴിഞ്ഞ് ഇരുപത് വർഷങ്ങൾക്കുശേഷം ഒഡീസിയസ് സ്വന്തം നാടായ ഇത്താക്ക ദ്വീപിലേക്ക് മടങ്ങിയെത്തുന്നത്, പഴയ വീരനായകനായല്ല. ഒരു ഭിക്ഷക്കാരന്റെ രൂപത്തിലുള്ള അയാളെ ആരും തന്നെ തിരിച്ചറിയുന്നില്ല. കുടില തന്ത്രക്കാരുടെ പ്രവർത്തിയാൽ തകർന്നു പോയ തന്റെ കുടുംബത്തേയും സാമ്രാജ്യത്തേയും വീണ്ടെടുക്കാനാണ് അയാൾ എത്തുന്നത്. സിനിമ അവസാനിക്കുമ്പോൾ മനസ്സിൽ ബാക്കിയാകുന്നത് യുദ്ധത്തിന്റെ മഹത്വമല്ല, മനുഷ്യന്റെ സഹനശക്തിയുടെയും സ്നേഹത്തിന്റെയും നിശ്ശബ്ദമായ ഓർമ്മകളാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ