ദ മങ്കി
( The Monkey ) 2025

മൂവി മിറർ റിലീസ് • 617
ഭാഷ ഇംഗ്ലീഷ്
സംവിധാനം Osgood Perkins
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ഹൊറർ
Rating IMDb 6/10

Download Subtitles

DOWNLOAD

The-Monkey-2025-@MMSubs.srt
(143.34 KB)

Synopsis

സ്റ്റീഫൻ കിംഗിന്റെ ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമായി 2025 ൽ പുറത്തിറങ്ങിയ ഒരു ഹൊറർ മൂവിയാണ് ദ മങ്കി.

അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ഇരട്ടകളായ ഹാൽ – ബിൽ സഹോദരന്മാർക്ക് തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും ഒരു കളിപ്പാട്ട കുരങ്ങിനെ ലഭിക്കുന്നു. കാഴ്ചയിൽ നിരുപദ്രവകരമായി തോന്നുമെങ്കിലും കളിപ്പാട്ടത്തിന്റെ, നിഗൂഢമായ ശക്തിയാൽ അവരുടെ ചുറ്റുപാടുകളിൽ നിരവധി ദാരുണമായ മരണങ്ങൾ നടക്കുന്നു. കളിപ്പാട്ടത്തിന് പിന്നിലുള്ള താക്കോൽ തിരിച്ചാൽ കഴുത്തിൽ തൂക്കിയിട്ട ഡ്രമ്മിൽ കുരങ്ങൻ താളമിടും. അപ്പോൾ നിശ്ചയമായും ആരെങ്കിലും മരിക്കും. കളിപ്പാട്ടം ദുരുപയോഗം ചെയ്യുന്ന ബില്ലും, അതിൽ നിന്നും പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുന്ന ഹാലും, വിശദീകരിക്കാൻ കഴിയാത്ത മരണങ്ങളുടെ പരമ്പര സൃഷ്ടിച്ച് മുന്നേറുന്ന കളിപ്പാട്ടവും, തീർച്ചയായും പ്രേക്ഷകന് ഒരു കിടിലൻ ഹൊറർ അനുഭവം സമ്മാനിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ