| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Christophe Charrier |
| പരിഭാഷ | അൻസ് കണ്ണൂർ |
| ഴോൺറെ | മിസ്റ്ററി/ഡ്രാമ |
| Rating | IMDb |
മൂന്ന് വർഷം കോമയിൽ ആയതിന് ശേഷം ആശുപത്രിയിൽ ഉണരുന്ന 19 വയസ്സുകാരനായ തോമസിന് തന്റെ ഭൂതകാലത്തെക്കുറിച്ച് യാതൊരു ഓർമ്മയുമില്ല. സൈക്കോളജിസ്റ്റായ അന്നയിൽ നിന്നാണ്, തന്റെ കുടുംബം ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നും ആ കൂട്ടക്കുരുതിയിൽ താൻ മാത്രമാണ് ജീവനോടെ അവശേഷിക്കുന്നതെന്നും അവൻ തിരിച്ചറിയുന്നത്; മാത്രമല്ല അവന്റെ സഹോദരി ലോറയെ അന്ന് മുതൽ കാണാനില്ലെന്നും അവർ വെളിപ്പെടുത്തുന്നു.
അന്നയുടെ സഹായത്തോടെ നഷ്ടപ്പെട്ട ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്ന തോമസ്, അവിഹിതബന്ധങ്ങളും, സ്വരച്ചേർച്ചയില്ലായ്മയും നിറഞ്ഞ തന്റെ കുടുംബ പശ്ചാത്തലവും, അവരെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരു അജ്ഞാതനെയും പതിയെ ഓർത്തെടുക്കുന്നു. എന്നാൽ ആ രാത്രിയിലെ യഥാർത്ഥ സംഭവം കണ്ടെത്താൻ അന്ന ശ്രമിക്കുമ്പോൾ, തോമസിന്റെ ഈ ഓർമ്മകൾ യാഥാർത്ഥ്യമാണോ അതോ ഭയാനകമായ സത്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ അവന്റെ ഉപബോധമനസ്സ് സൃഷ്ടിച്ചെടുത്ത വെറുമൊരു മിഥ്യയാണോ എന്ന ഉദ്വേഗജനകമായ ചോദ്യമാണ് സിനിമയുടെ ഇതിവൃത്തം.