ദ ലോങ് വാക്ക്
(The Long Walk) 2025

മൂവിമിറർ റിലീസ് - 663

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Francis Lawrence
പരിഭാഷ സായ
ജോണർ സർവൈവൽ, ത്രില്ലർ

6.9/10

യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒരു ഏകാധിപത്യ സ്റ്റേറ്റിൽ, ഓരോ വർഷവും സർക്കാർ സംഘടിപ്പിക്കുന്ന ഭീതിജനകമായ “ദി ലോങ് വാക്ക്” എന്ന മത്സരമാണ് The Long Walk എന്ന സിനിമയുടെ പശ്ചാത്തലം.

അൻപത് യുവാക്കളെ ഒരു ദൈർഘ്യമേറിയ കാൽനട യജ്ഞത്തിന് അയക്കുന്നു — അവർ നിർത്താതെ നടന്നു കൊണ്ടിരിക്കണം. വേഗം കുറഞ്ഞാൽ,  തളർന്നാൽ, ഉറങ്ങിയാൽ, വഴി തെറ്റിപ്പോയാൽ, രോഗം വന്നാൽ — വെടിവെച്ച് കൊല്ലും. അവസാനം ബാക്കിയാവുന്ന ഒരാൾക്ക് “ജീവിതാഗ്രഹങ്ങൾ നിറവേറ്റാനുള്ള അവസരം” ലഭിക്കും.

ആ നീണ്ട യാത്രയിൽ, മനുഷ്യബന്ധങ്ങൾ, ഭയം, പ്രതീക്ഷ, തളർച്ച, അനിശ്ചിതത്വം, മരണം, എല്ലാം അവർ അനുഭവിക്കുന്നു. ഭരണകൂടത്തിന്റെ പിടിപ്പുകേടും ദുരഭിമാനവും, എങ്ങനെ യുവജനങ്ങളുടെ സ്വപ്നങ്ങളും ജീവിതങ്ങളും തകർക്കുന്നു എന്നും ചിത്രം കാണിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ