| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Simon Lavoie |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ഹൊറർ/ത്രില്ലർ |
| Rating | IMDb |
ഗെയ്റ്റൻ സൗസിയുടെ നോവലിനെ ആസ്പദമാക്കി സൈമൺ ലാവോയി സംവിധാനം ചെയ്ത “ദി ലിറ്റിൽ ഗേൾ ഹൂ വാസ് റ്റൂ ഫോണ്ട് ഓഫ് മാച്ചസ്” എന്ന ചിത്രം, ബാഹ്യലോകവുമായോ ആധുനികതയുമായോ യാതൊരു ബന്ധവുമില്ലാതെ വളർത്തപ്പെട്ട രണ്ട് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്.
സ്വയം ഒരു ആൺകുട്ടിയാണെന്ന് വിശ്വസിക്കാൻ നിർബന്ധിതയായ ആലീസ് എന്ന പെൺകുട്ടിയും അവളുടെ സഹോദരനും, തങ്ങളുടെ സ്വേച്ഛാധിപതിയായ പിതാവിൻ്റെ കർക്കശമായ നിയമങ്ങൾക്കും, മതപരമായ അന്ധവിശ്വാസങ്ങൾക്കും കീഴിലാണ് ജീവിക്കുന്നത്. പിതാവിൻ്റെ പെട്ടെന്നുള്ള മരണത്തോടെ തങ്ങൾ ഇതുവരെ വിശ്വസിച്ചിരുന്ന ലോകം തകരുകയും, പുറംലോകവുമായുള്ള ആദ്യ സമ്പർക്കത്തിലൂടെ തൻ്റെ യഥാർത്ഥ സ്വത്വത്തെക്കുറിച്ചും കുടുംബത്തിൻ്റെ ഇരുണ്ട രഹസ്യങ്ങളെക്കുറിച്ചും ആലീസ് തിരിച്ചറിയുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം.