ദ ഗ്രേറ്റ് യോൺ ഓഫ് ഹിസ്റ്ററി
( The Great Yawn Of History ) 2024

മൂവി മിറർ റിലീസ് • 716
ഭാഷ പേർഷ്യൻ
സംവിധാനം Aliyar Rasti
പരിഭാഷ സീനത്ത് അറയ്ക്കൽ
ഴോൺറെ കോമഡി/ഡ്രാമ
Rating IMDb 5.5/10

Download Subtitles

DOWNLOAD

The.Great_.Yawn_.Of_.History.2024.720p.WEBRip.x264@MMSubs.srt
(87.66 KB)

Synopsis

2024-ൽ പുറത്തിറങ്ങിയ അലിയാർ രസ്തി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് യോൺ ഓഫ് ഹിസ്റ്ററി’ എന്ന ഇറാനിയൻ ചിത്രം, വിശ്വാസവും, മനുഷ്യസഹജമായ ബലഹീനതകളും തമ്മിലുള്ള സംഘർഷത്തെയാണ് പ്രമേയമാക്കുന്നത്. സ്വപ്നത്തിൽ ആവർത്തിച്ചു കാണുന്ന നിധി തേടി ബെയ്തുള്ള എന്ന മതവിശ്വാസി നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. തന്റെ വിശ്വാസപ്രകാരം സ്വന്തമായി നിധി തേടുന്നത് നിഷിദ്ധമായതിനാൽ, സഹായിയായി ഷോജ എന്ന നിരീശ്വരവാദിയായ യുവാവിനെ കൂട്ടുപിടിച്ച് അയാൾ ഇറാനിലെ മലനിരകളിലേക്കും മരുഭൂമികളിലേക്കും ഇറങ്ങിത്തിരിക്കുന്നു.

തികച്ചും വിപരീത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് മനുഷ്യർക്കിടയിലെ മൗനവും സംഭാഷണങ്ങളും വഴി സിനിമ വികസിക്കുമ്പോൾ, കേവലമൊരു നിധി വേട്ട എന്നതിനപ്പുറം മതം, ധാർമ്മികത, സാമൂഹികാവസ്ഥ എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ചിന്തകളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രം പങ്കുവെക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ