ദ ഗെയിം
( The Game ) 1997

മൂവി മിറർ റിലീസ് • 612
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Fincher
പരിഭാഷ ജസീം ജാസി
ഴോൺറെ ത്രില്ലർ, മിസ്റ്ററി
Rating IMDb 7.7/10

Download Subtitles

DOWNLOAD

The.Game_.1997@MMSubs.srt
(204.08 KB)

Synopsis

ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ദി ഗെയിം.

വളരെ സമ്പന്നനും എന്നാൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന നികൊളാസ് വാൻ ഓർടൺ എന്ന ബിസിനസുകാരനാണ് ചിത്രത്തിലെ നായകൻ. തന്റെ 48-ാം ജന്മദിനത്തിൽ, സഹോദരനായ കോൺറാഡ് വാൻ ഓർടൺ നികൊളാസിന് ഒരു പ്രത്യേക സമ്മാനം നൽകുന്നു. “കൺസ്യൂമർ റിക്രിയേഷൻ സർവീസസ് (CRS)” എന്ന സ്ഥാപനം നടത്തുന്ന ഒരു നിഗൂഢ “ഗെയിം” ആണ് ആ സമ്മാനം.

ആദ്യം ഈ ഗെയിമിൽ താല്പര്യം കാണിക്കാതിരുന്ന നിക്കോളാസ് പിന്നീട് അതിൽ ചേരാൻ തീരുമാനിക്കുന്നു. തുടക്കത്തിൽ ഈ ഗെയിം ഒരു തമാശയായി തോന്നിയെങ്കിലും, ക്രമേണ ഇത് നിക്കോളാസിന്റെ യഥാർത്ഥ ജീവിതവുമായി കെട്ടുപിണഞ്ഞ് തുടങ്ങുന്നു. യാഥാർത്ഥ്യവും ഗെയിമും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു. അയാളുടെ ജീവിതം പൂർണ്ണമായും അപ്രതീക്ഷിതമായ സംഭവങ്ങളാൽ നിറയുന്നു. തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് അയാൾക്ക് തോന്നുന്നു.

മുഴുവൻ സമയവും പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര സൈക്കോളജിക്കൽ ത്രില്ലെർ സിനിമയാണ് ദി ഗെയിം. ക്ലൈമാക്സിൽ ഒരുപിടി ട്വിസ്റ്റുകളാണ് സിനിമ പ്രേക്ഷകർക്കായി കരുതി വെച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ