| ഭാഷ | മാൻഡറിൻ |
| സംവിധാനം | Jing Yi |
| പരിഭാഷ | സീനത്ത് അറയ്ക്കൽ |
| ഴോൺറെ | ഫാന്റസി/ഡ്രാമ |
| Rating | IMDb |
ജിംഗ് യിയുടെ ആദ്യ സംവിധാന സംരംഭമായ ‘ദി ബോട്ടണിസ്റ്റ്’ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ വിദൂരമായ ഒരു ഗ്രാമത്തിൽ നടക്കുന്ന മനോഹരമായ ഒരു കമിംഗ്-ഓഫ്-ഏജ് സിനിമയാണ്. കസാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന, ആധുനിക സാങ്കേതികവിദ്യ കടന്നുചെല്ലാത്ത ഈ താഴ്‌വരയിൽ മുത്തശ്ശിയോടൊപ്പം ജീവിക്കുന്ന ആർസിൻ എന്ന 13 വയസ്സുകാരനായ കസാക്ക് കുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രം. സസ്യങ്ങളോടുള്ള അവന്റെ അടങ്ങാത്ത താല്പര്യവും, അയൽവാസിയായ ഒരു ഹാൻ വംശജയായ പെൺകുട്ടിയുമായുള്ള അവന്റെ സൗഹൃദവും, ആദ്യ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആളുകൾ മെച്ചപ്പെട്ട ജീവിതത്തിനായി നഗരങ്ങളിലേക്ക് കുടിയേറാൻ തുടങ്ങുമ്പോൾ, ഈ ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടിയുടെ ജീവിതവും പ്രകൃതിയുമായുള്ള അവന്റെ ആത്മബന്ധവും ചിത്രം ലളിതമായി അവതരിപ്പിക്കുന്നു.കാഴ്ചകൾക്കും ശബ്ദങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം ഒരു ‘മാജിക്കൽ-റിയലിസ്റ്റ് ഇക്കോ-ഫേബിൾ’ ആയാണ് ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ഛായാഗ്രഹണവും, സംസാരിക്കുന്ന കുതിരയെപ്പോലുള്ള നാടോടിക്കഥകളെ അനുസ്മരിപ്പിക്കുന്ന മാന്ത്രികതയും ചിത്രത്തിന് ഒരു പ്രത്യേക ദ്രശ്യാനുഭവം നൽകുന്നു.