ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Ayer |
പരിഭാഷ | പ്രജിത്ത് പരമേശ്വരൻ |
ജോണർ | ആക്ഷൻ/ത്രില്ലർ |
മലയാളികളുടെ പ്രിയപ്പെട്ട ഹോളിവുഡ് താരം ജേസൺ സ്റ്റാതം നായകനായി ഇക്കൊല്ലം പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ മൂവിയാണ് ബീകീപ്പർ. ചെറിയൊരു ജോൺ വിക്ക് സ്റ്റൈലിൽ പതിയെ തുടങ്ങി പൂരത്തിന് വെടിക്കെട്ട് പോലെ തീരുന്ന ഒരു ആക്ഷൻ പാക്ക്ഡ് മൂവി തന്നെയാണ് സംവിധായാകൻ ഒരുക്കിയിരിക്കുന്നത്. ആർക്കും ശല്യമല്ലാതെ തന്റെ തേനീച്ചകളേയും പരിപാലിച്ച് ജീവിക്കുന്ന തേൻ കർഷകന്റെ ജീവിതത്തിലേക്ക് കുറച്ച് ഓൺലൈൻ തട്ടിപ്പുകാർ കടന്നുവരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്റ്റാതത്തിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ജീവൻ. ത്രില്ലർ ആക്ഷൻ പ്രേമികൾക്ക് ഒരു ആഘോഷം തന്നെയാണ് ഈ ചിത്രം.