ഭാഷ | കന്നഡ |
സംവിധാനം | രാജ് ബി ഷെട്ടി |
പരിഭാഷ | സഫീർ അലി |
ജോണർ | റൊമാൻസ്/ഡ്രാമ |
പ്രേരണ എന്ന മെഡിക്കൽ കൗൺസിലറിന്റെ ജീവിതത്തിലൂടെ കടന്നുപോയ ചിലരുടെ കഥയാണ് ഈ സിനിമ പറയുന്നത്.
രാജ് ബി ഷെട്ടി തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
ഒരു പാലിയേറ്റീവ് കെയർ സെൻ്ററിൽ ജോലി ചെയ്യുന്ന പ്രേരണ, ഇവർ വളരെ മെക്കാനിക്കൽ ആയി ജോലി ചെയ്യുന്ന ഒരാളാണ്, രാവിലെ എഴുന്നേൽക്കുന്നു, മുറ്റം തൂക്കുന്നു, അടുക്കളയിൽ കയറി ജോലി ചെയ്യുന്നു, എന്നും ദോശ ഉണ്ടാക്കുന്നു, പിന്നീട് പാലിയേറ്റീവ് കെയർ സെൻ്ററിൽ ജോലി, വൈകിട്ട് വന്ന് ഭർത്താവിന് വേണ്ടി കിടക്കയിൽ.
പ്രേരണയുടെ ജീവിതത്തിൽ രാജ് ബി ഷെട്ടിയുടെ ‘അനികേത് ‘എന്ന അടുത്ത രോഗി എത്തുന്നു, അത് ജീവിതത്തെക്കുറിച്ചുള്ള പ്രേരണയുടെ കാഴ്ചപ്പാട് മാറ്റി മറിച്ച്, അവരും ധൈര്യമുള്ള ഒരു സ്ത്രീ ആവുന്നു.
രാജ് ബി ഷെട്ടിയാണ് സിനിമയിൽ അനികേത് ആയി എത്തുന്നത് പ്രകടനത്തിൽ രാജ് ബി ഷെട്ടിയേയും കടത്തി വെട്ടുന്നതാണ് പ്രേരണ ആയി വന്ന സിറി രവികുമാറിന്റെ പ്രകടനം.
കുറച്ചു കഥാപാത്രങ്ങൾ ഉള്ളുവെങ്കിലും അവരെല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്
സിനിമയുടെ ക്ലൈമാക്സും മിഥുൻ മുകുന്ദൻ ചെയ്ത പാട്ടുകളും പശ്ചാത്തല സംഗീതവും
ഊട്ടിയുടെ മനോഹാരിത കാണിക്കുന്ന സിനിമോട്ടോഗ്രാഫിയും വളരെ മനോഹരമായിരുന്നു.
പ്രേരണ യുടെ ലോകം നമ്മൾക്ക് കാണിച്ചുതരുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്
സിനിമയെ സ്നേഹിക്കുന്ന മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്ക് ഞങ്ങളീ മനോഹര സിനിമയുടെ മലയാളം പരിഭാഷ സമർപ്പിക്കുന്നു