സമ്മർ ഗോസ്റ്റ്(Summer Ghost)

മൂവിമിറർ റിലീസ് - 414

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ജാപ്പനീസ്
സംവിധാനം Loundraw
പരിഭാഷ അനന്ദു എ അർ
ജോണർ ആനിമേഷൻ/ഷോട്ട്

7.2/10

2021ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ജാപ്പനീസ് ആനിമേഷൻ ഷോട്ട് മൂവിയാണ് സമ്മർ ഗോസ്റ്റ്. ഒരു ഗ്രാമത്തിൽ വേനൽക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന യക്ഷിയെ കാണാൻ മൂന്ന് സുഹൃത്തുക്കൾ ഇറങ്ങിത്തിരിക്കുന്നതാണ് 35 മിനിറ്റ് മാത്രമുള്ള ഈ ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. പടക്കം പൊട്ടുന്ന സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഈ യക്ഷി, സ്വയം മരണം ആഗ്രഹിക്കുന്നവർക്ക് മുന്നിൽ മാത്രമേ ദൃശ്യമാവുകയുള്ളൂ. യക്ഷിയുമായി ചങ്ങാത്തത്തിലാവുന്ന ഈ സുഹൃത്തുക്കൾ അവളുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതും അതിൽ നിന്ന് ജീവിതത്തിലെ പല സത്യങ്ങളും മനസ്സിലാക്കുന്നതുമൊക്കെയായി ഫീൽഗുഡ് മൂവിയോട് താൽപ്പര്യമുള്ള എതൊരാൾക്കും മികച്ച അനുഭവമാകാൻ തീർച്ചയായും സാധ്യതയുള്ള ചിത്രമാണ് സമ്മർ ഗോസ്റ്റ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ