സ്ട്വരി
( Stvury ) 2025

മൂവി മിറർ റിലീസ് • 794
ഭാഷ Czech
സംവിധാനം Jan Tesitel
പരിഭാഷ ബിനോ
ഴോൺറെ മിസ്റ്ററി/ത്രില്ലർ
Rating IMDb 6.5/10

Download Subtitles

DOWNLOAD

Stvury.2025.720p.WEBRip@MMSubs.srt
(130.94 KB)

Synopsis

വടക്കൻ ബൊഹീമിയയിലെ ആ കൊച്ചു പട്ടണത്തിലെ പുഴയോരത്താണ് അന്ന പിറ്റ്നെറോവയുടെ വികൃതമാക്കപ്പെട്ടയാ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ആ കൊലപാതകത്തിന് പിന്നിൽ യാതൊരു തെളിവും അവശേഷിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചുകൊണ്ട്, കൊലയാളി അവളുടെ ആന്തരികാവയവങ്ങൾ പോലും പുറത്തെടുത്ത് കഴുകി വൃത്തിയാക്കുകയും പല്ലുകൾ പോലും തേപ്പിക്കുകയും ചെയ്തിരുന്നു!

ക്രിസ്റ്റീന ട്രെപ്‌കോവയുടെ നോവലിനെ ആസ്പദമാക്കി യാൻ ടെസിറ്റൽ സംവിധാനം ചെയ്ത 2025-ലെ ചെക്ക് ക്രൈം ത്രില്ലർ ചിത്രമാണ് സ്ട്വൂരി.കൊലപാതകം അന്വേഷിക്കുന്നതിനായി ഡിറ്റക്ടീവുകളായ ലോറ ലിൻഹാർട്ടോവയും, ആഡം ബെനെഷും ചുമതലയേൽക്കുന്നു. അന്വേഷണത്തിൽ പെട്ടെന്ന് തന്നെ ഒരു പ്രധാന പ്രതിയെ കണ്ടെത്തുകയും കേസ് അവസാനിക്കാറാകുകയും ചെയ്യുന്നുവെങ്കിലും, അപ്രതീക്ഷിതമായി ലഭിക്കുന്ന പുതിയ തെളിവുകൾ അന്വേഷണം വീണ്ടും ആദ്യം മുതൽ തുടങ്ങാൻ അവരെ നിർബന്ധിതരാക്കുന്നു. ഇരു ഡിറ്റക്ടീവുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും, സംഘർഷങ്ങളും വർദ്ധിക്കുകയും സംശയത്തിന്റെ നിഴലിലുള്ളവരുടെ എണ്ണം കൂടുകയും ചെയ്യുന്നതിനിടയിൽ, യഥാർത്ഥത്തിൽ ആരാണ് അന്നയെ കൊന്നതെന്ന ദുരൂഹതയുടെ ചുരുളഴിക്കുന്നതാണ് ഈ നിയോ-നോയർ ചിത്രത്തിന്റെ പ്രമേയം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ