| ഭാഷ | കൊറിയൻ |
| സംവിധാനം | Choi Jin-sung |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | റൊമാന്റിക്/ഹൊറർ/ഡ്രാമ |
| Rating | IMDb |
ദുരൂഹമായ സ്വന്തം ഭൂതകാലത്തെ മറക്കാൻ വേണ്ടിയാണ് യൂൻ സു, സിയോളിൽനിന്ന് അകലെയുള്ള ആ ഗ്രാമത്തിലെത്തിയത്. അവിടെയുള്ള കോളേജിൽ തുടർപഠനത്തിനായി ചേരുന്ന യൂൻ സു, ക്ലാസ്സിലെ സുന്ദരിയായ ഹേ വോൺ എന്ന വിദ്യാർത്ഥിനിയുമായി പരിചയത്തിലാകുന്നു.
ഹേ വോൺ ഒരു മന്ത്രവാദിയാണെന്നും, അവളിൽ ഇടയ്ക്കിടെ അന്യശക്തികൾ ആവേശിക്കാറുണ്ടെന്നും കോളേജിലെ മറ്റുള്ളവർ യൂൻ സുവിന് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ അതൊന്നും വകവെക്കാതെ യൂൻ സുവും ഹേ വോണും തമ്മിലുള്ള സൗഹൃദം പതുക്കെ പ്രണയമായി വളരുന്നു.
ഒരു ദിവസം രാവിലെ ഹേ വോണിന്റെ അച്ഛൻ കൊല്ലപ്പെടുന്നതോടെ കഥയുടെ ഗതി മാറുന്നു. സംശയത്തിന്റെ മുന ഹേ വോണിന് നേരെ തിരിയുമ്പോൾ അവരിരുവരും പ്രതിസന്ധിയിലാകുന്നു. ആരാണ് ഈ കൊലപാതകം ചെയ്തത്? നാട്ടുകാരുടെ കെട്ടുകഥകളിൽനിന്നും സംശയങ്ങളിൽനിന്നും ഹേ വോണിന് മോചനം നേടാൻ കഴിയുമോ?