സോറെ : എ വൈഫ് ഫ്രം ദി ഫ്യുച്ചർ
( Sore : A Wife From The Future ) 2025

മൂവി മിറർ റിലീസ് • 696
ഭാഷ ഇന്തോനേഷ്യൻ
സംവിധാനം Yandy Laurens
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ സയൻസ് ഫിക്ഷൻ/ ടൈം ട്രാവൽ
Rating IMDb 7.9/10

Download Subtitles

DOWNLOAD

Sore_Wife_From_The_Future_2025_2160p_WEB_DL_x265_10bit_AAC5_1_MovieMirror.srt
(116.18 KB)

Synopsis

​ഒരു പ്രഭാതത്തിൽ ഉറക്കമുണരുന്ന ജോനാഥൻ (ജോ) തന്റെയരികിൽ അപരിചിതയായ ഒരു യുവതിയെ കണ്ട് അമ്പരക്കുന്നിടത്താണ് സിനിമയുടെ തുടക്കം. താൻ ഭാവിയിൽ നിന്നുള്ള അവന്റെ ഭാര്യയാണെന്നും പേര് ‘സോറെ’ എന്നാണെന്നും അവളവകാശപ്പെടുന്നു. തുടക്കത്തിൽ ഇതൊരിക്കലും വിശ്വസിക്കാൻ ജോയ്ക്ക് സാധിക്കുന്നില്ലെങ്കിലും, അവന്റെ ജീവിതത്തെക്കുറിച്ചും, ശീലങ്ങളെക്കുറിച്ചും അവൾക്കുള്ള അറിവ് അവനെ അതിശയിപ്പിക്കുന്നു. സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ പറയുന്ന ഈ ചിത്രം, പ്രണയവും,
ടൈം ലൂപ്പും ഇഴചേർത്ത് ജോയുടെയും സോറെയുടെയും ആഴത്തിലുള്ള വൈകാരിക ബന്ധത്തെയാണ് നമുക്ക് മുന്നിലവതരിപ്പിക്കുന്നത്.

അതിമനോഹരമായ ഫ്രെയിമുകളും ലൊക്കേഷനുകളും കൊണ്ട് ദൃശ്യസമൃദ്ധമാണ് ഈ ചിത്രം. യാന്ദി ലോറൻസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം വെറുമൊരു ഫാന്റസി മൂവി എന്നതിലുപരി, ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും എങ്ങനെ സ്നേഹിക്കണമെന്നും, വരാനിരിക്കുന്ന മാറ്റങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നും കാണിച്ചുതരുന്നു. പ്രത്യേകിച്ച് അവസാന 30 മിനിറ്റുകളിലെ വൈകാരികമായ രംഗങ്ങളും ക്ലൈമാക്സും പ്രേക്ഷകരെ ഏറെ സ്പർശിക്കുന്ന ഒന്നാണ്. റൊമാന്റിക്-ഫാന്റസി വിഭാഗത്തിൽ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് പ്രേക്ഷകരിതിനെ വിലയിരുത്തിയത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ