| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Ryan Coogler |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ആക്ഷൻ, ഹൊറർ |
| Rating | IMDb |
സ്റ്റാക്ക്, സ്‌മോക്ക് എന്നീ രണ്ട് ഇരട്ട സഹോദരന്മാർ തങ്ങളുടെ പഴയകാലം ഉപേക്ഷിച്ച് പുതിയൊരു ജീവിതത്തിനായി ജന്മനാട്ടിലേക്ക് തിരിച്ചെത്തുകയും, അവിടെ ഒരു ‘ജൂക്ക് ജോയിന്റ്’ ആരംഭിച്ച് മാന്യമായി ജീവിക്കാൻ അവർ ശ്രമിക്കുകയും ചെയ്യുന്നതുമാണ് സിനിമയുടെ തുടക്കം. എന്നാൽ ആ നാട്ടിൽ അവർക്കായി കാത്തിരുന്നത് മനുഷ്യരേക്കാൾ ഭീകരമായ മറ്റൊരു ഇരുണ്ട ശക്തിയായിരുന്നു. വംശീയമായ സംഘർഷങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഇടയിൽ ഈ ഇരുണ്ട ശക്തികളുടെ അക്രമണത്തെ അവർ നേരിടേണ്ടി വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
2025-ലെ ഏറ്റവും വലിയ ചർച്ചാവിഷയമായ സിന്നേഴ്സ്, ഓസ്കാർ ചരിത്രത്തിൽ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത വിധം 16 നോമിനേഷനുകൾ കരസ്ഥമാക്കി റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു.