| ഭാഷ | സ്പാനിഷ് |
| സംവിധാനം | Juanfer Andrés & Esteban Roel |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ഹൊറർ/ത്രില്ലർ |
| Rating | IMDb |
2014 സെപ്റ്റംബർ 4-ന് നടന്ന 39-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ഈ ചിത്രം, 1950-കളിലെ ആഭ്യന്തരയുദ്ധാനന്തര മാഡ്രിഡിന്റെ പശ്ചാത്തലത്തിൽ, അഗോരാഫോബിയ (Agoraphobia) എന്ന മാനസികാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻ ഭയന്ന് സ്വന്തം ഫ്ലാറ്റിൽ മാത്രം ഒതുങ്ങിക്കൂടുന്ന മോണ്ട്സെ, അവളുടെ അനുജത്തി എലീസ എന്നിവരുടെ കഥ പറയുന്ന ഒരു സ്പാനിഷ് ഹൊറർ-ത്രില്ലർ ചിത്രമാണ് ‘ഷ്രൂസ് നെസ്റ്റ്’ ഒരു ദിവസം ഇവരുടെ അയൽക്കാരനായ കാർലോസ് എന്ന യുവാവ് കോണിപ്പടിയിൽ നിന്ന് വീണ് കാലിന് പരിക്കേറ്റ് സഹായത്തിനായി ഇവരുടെ വാതിൽപ്പടിയിൽ ഇഴഞ്ഞെത്തുന്നതോടെ ഇവരുടെ ജീവിതം മാറിമറിയുന്നു. അയാളെ വീട്ടിൽ പ്രവേശിപ്പിച്ച് പരിചരിക്കാൻ തുടങ്ങുന്ന മോണ്ട്സെയുടെ മാനസികാവസ്ഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു.