| ഭാഷ | സുലു |
| ക്രിയേറ്റർ | Angus Gibson, Desiree Markgraaff, Teboho Mahlatsi, Catherine Stewart, Nhlanhla Mtaka |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ജോണർ | ഹിസ്റ്റോറിക്കൽ/ഡ്രാമ/സീരീസ് |
ദക്ഷിണാഫ്രിക്കയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ പരമ്പരയായ ഷാക്ക ഇലംബേ (2023) മികച്ച സ്വീകാര്യത നേടിയെടുത്ത ഒരു പരമ്പരയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ സുലു രാജവംശത്തിലെ സെൻസാങ്കഖോനയുടേയും ഇലാങ്കേനിയിലെ നന്തിയുടെയും മകനായി ജനിച്ച മഹാനായ രാജാവ് ഷാക്കയുടെ സിംഹാസനത്തിനായുള്ള പോരാട്ടത്തിന്റെ ഐതിഹാസിക കഥയാണ് പറയുന്നത്. ചതിയുടേയും, പ്രതികാരങ്ങളുടേയും ചോരപ്പുഴകൾ തീർത്ത് മുന്നേറുന്ന പരമ്പര തീർച്ചയായും ആകാംഷാഭരിതമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.
NB:സംസ്ക്കാരത്തിന്റെ ഭാഗമായി കടന്നു വരുന്ന അനിവാര്യമായ നഗ്നതാ പ്രദർശനം ഉള്ളതിനാൽ കുട്ടികൾ കാണാതെ ശ്രദ്ധിക്കുക.