| ഭാഷ | കന്നഡ |
| സംവിധാനം | Deviprasad Shetty |
| പരിഭാഷ | അരുൺ കെ പി |
| ഴോൺറെ | ക്രൈം/ത്രില്ലർ |
| Rating | IMDb |
വർഷങ്ങളായി തന്നിൽ നിന്നും അകന്നു കഴിയുന്ന സഹോദരിയുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്ന ഇൻസ്പെക്ടർ സീതാറാം, കർണ്ണാടകയിൽ ഷിവ്മോഗ ജില്ലയിലെ, ആനെഗദ്ദെ എന്ന ഗ്രാമത്തിനെ ഭീതിയിലാഴ്ത്തുന്ന ക്രൂരനായ ഒരു സീരിയൽ കില്ലറെ പിടികൂടാൻ ഇറങ്ങിത്തിരിക്കുന്നതാണ് വിജയ് രാഘവേന്ദ്ര നായകനായ ‘സെക്കൻഡ് കേസ് ഓഫ് സീതാറാം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
ദേവി പ്രസാദ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രം പതിവ് ക്രൈം-ത്രില്ലർ ശൈലികളിലാണ് ആരംഭിക്കുന്നതെങ്കിലും, പിന്നീട് മികച്ച ദൃശ്യാനുഭവങ്ങളും,ട്വിസ്റ്റുകളും കൊണ്ട് മികച്ചൊരു സ്ലോ-ബേൺ ത്രില്ലറായി മാറുന്നു. വിജയ് രാഘവേന്ദ്രയെ നായകനാക്കിയുള്ള സംവിധായകന്റെ മുൻ പോലീസ് ചിത്രങ്ങളെപ്പോലെതന്നെ ഈ ചിത്രവും പ്രേക്ഷകർക്ക് നല്ലൊരു സിനിമാനുഭവം നൽകുന്നു.