| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Don Michael Paul |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ജോണർ | ഫാന്റസി/അഡ്‌വെഞ്ചർ |
ദി മമ്മി ട്രിലോജിയുടെ സ്പിൻ-ഓഫായി നിർമ്മിക്കപ്പെട്ട അഞ്ചു ചിത്രങ്ങളടങ്ങിയ ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത് ചിത്രമാണ്, ദി സ്കോർപിയൻ കിംഗ്:ബുക്ക് ഓഫ് സോൾസ്.
അധോലോകത്തിന്റെ അധിപനായ അനുബിസുമായുള്ള ഉടമ്പടി പ്രകാരം യുദ്ധ പ്രഭുവായ നെബ്സറേക്ക്, മാരക ശേഷിയുള്ള ഒരു വാൾ കൈവശപ്പെടുത്തി. വാളിന്റെ ഇരുണ്ട ശക്തിയാൽ അവൻ തന്റെ പ്രതിയോഗികളെ ഓരോന്നായി കീഴടക്കി. എന്നാൽ മഹത്തായ സ്വതന്ത്ര ഗോത്രത്തിന്റെ ഏക അവകാശിയായ ഒരു അക്കാഡിയൻ മാത്രം അവന് പിടി കൊടുക്കാതെ വഴുതിമാറി. ആത്മാക്കളുടെ പുസ്തകത്തിലാണ് വാളിനാൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എഴുതി വച്ചിട്ടുള്ളത്. വാൾ നിർവീര്യമാക്കാനായി പുസ്തകം നശിപ്പിക്കണം. പുസ്തകം കണ്ടെത്താനായി സ്കോർപ്പിയൻ കിങ്ങും, തന്റെ ശത്രുവിനെ കൊന്ന് പുസ്തകം സംരക്ഷിക്കാനായി നെബ്സറേക്കും നേർക്കുനേർ എത്തുന്നു. തുടർന്ന് കാണുക.