| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Breck Eisner |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | അഡ്വെഞ്ചർ |
| Rating | IMDb |
ക്ലൈവ് കസ്ലറുടെ ബെസ്റ്റ് സെല്ലർ നോവലായ സഹാറയെ ആസ്പദമാക്കി ബ്രെക്ക് ഐസ്നറുടെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ- അഡ്വഞ്ചർ മൂവിയാണ്, സഹാറ. മാത്യു മക്കോണഹേ, സ്റ്റീവ് സാൻ, പെനലോപ്പ് ക്രൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡിർക്ക് പിറ്റും അൽ ജിയോർഡിനോയും, റിട്ടയേർഡ് അഡ്മിറൽ ജിം സാന്റേക്കറുടെ കീഴിൽ അഭ്യന്തര യുദ്ധകാലത്ത് കടലിൽ മുങ്ങിപ്പോയ പുരാതന വസ്തുക്കൾ കണ്ടെത്തുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഡിർക്കിന് കിട്ടിയ അപൂർവ്വമായ ഒരു കോൺഫെഡറേറ്റഡ് സ്വർണ്ണ നാണയത്തിന്റെ ഉറവിടം തേടി ഇരുവരും ടുവാരെഗുകൾ അഭ്യന്തര കലാപം നടത്തുന്ന മാലിയിൽ എത്തുന്നു. ഇതേ സമയം അതിവേഗം പടരുന്ന ഒരു മാരക രോഗത്തിന്റെ ഉറവിടമന്വേഷിച്ച് അവിടെയെത്തുന്ന WHO ഡോക്ടർ ഇവാ റോഹാസിന്റെ സഹഡോക്ടറായ ഫ്രാങ്ക് ഹോപ്പർ അതിദാരുണമായി കൊല്ലപ്പെടുന്നു. പിന്നീട് മൂവരും ചേർന്ന് മനുഷ്യരാശിക്ക് തന്നെ ഭീഷണിയായ ഒരു ഇടപാടിന്റെ രഹസ്യം കണ്ടെത്തുന്നു. മുഴുനീള ആക്‌ഷൻ-അഡ്വഞ്ചർ പ്രേമികൾക്ക് ചിത്രം വളരെയേറെ ഇഷ്ടപ്പെടും.