| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Roman Polanski |
| പരിഭാഷ | സായ, ജിനറ്റ് തോമസ് |
| ഴോൺറെ | സൈക്കോളജിക്കൽ/ത്രില്ലർ |
| Rating | IMDb |
പുതിയ ജീവിതം തേടി റോസ്മേരിയും, നടനാകാൻ ശ്രമിക്കുന്ന ഭർത്താവ് ഗയ്യും ന്യൂയോർക്കിലെ ദുരൂഹമായ ഭൂതകാലമുള്ള ബ്രാംഫോർഡ് അപ്പാർട്ട്‌മെന്റിലേക്ക് താമസം മാറുന്നു. താമസിയാതെ അവർക്ക് വിചിത്ര സ്വഭാവമുള്ള അയൽക്കാരായ കാസ്റ്റ് വെറ്റ് ദമ്പതികളെ പരിചയപ്പെടേണ്ടി വരുന്നു. ഗയ്യുടെ അഭിനയ ജീവിതത്തിൽ അപ്രതീക്ഷിത വിജയം നേടുന്നതിനിടയിൽ റോസ്മേരി ഗർഭിണിയാകുന്നു. എന്നാൽ, അവൾക്ക് ചുറ്റും നടക്കുന്ന അസ്വാഭാവിക സംഭവങ്ങളും അയൽക്കാരുടെ അമിതമായ ഇടപെടലും കാരണം താൻ വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് തൻ്റെ കുഞ്ഞിനെതിരെ ഒരു ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് അവൾ ഭയപ്പെടുന്നു. ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ, തൻ്റെ കുഞ്ഞിൻ്റെ സുരക്ഷയ്ക്കുവേണ്ടി റോസ്മേരി നടത്തുന്ന പോരാട്ടമാണ് ഈ സൈക്കോളജിക്കൽ ഹൊറർ സിനിമയുടെ ഇതിവൃത്തം.