റിയോ
( Rio ) 2011

മൂവി മിറർ റിലീസ് • 675
ഭാഷ ഇംഗ്ലീഷ്
സംവിധാനം Carlos Saldanha
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ആനിമേഷൻ/അഡ്വെഞ്ചർ
Rating IMDb 6.9/10

Download Subtitles

DOWNLOAD

Rio.2011.720p.BluRay.x264.YIFY@MMSubs.srt
(153.23 KB)

Synopsis

2011-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ അനിമേഷൻ മൂവിയാണ് Rio. ബ്ലൂ എന്നു പേരുള്ള ഒരു നീല തത്തയാണ് പ്രധാന കഥാപാത്രം. ബ്ലൂവിന്റെ ജനനം ബ്രസീലിലാണ്, പക്ഷേ വളരെ ചെറുപ്പത്തിൽ തന്നെ അവനെ വേട്ടക്കാർ പിടിച്ചു കൊണ്ടുപോകുന്നു. പിന്നീട് ലിൻഡ എന്ന പെൺകുട്ടി അവനെ കണ്ടെത്തി വളർത്തുന്നു. ലിൻഡയുടെ സംരക്ഷണത്തിൽ ബ്ലൂ സുഖമായി കഴിയുന്നതിനിടയിൽ ഒരു ദിവസം ശാസ്ത്രജ്ഞനായ ഡോക്ടർ ടൂലിയോ ബ്ലൂവിന്റെ ഇനത്തിന് വംശനാശം നേരിടാതിരിക്കാൻ അവനെ ജുവൽ എന്ന മറ്റൊരു പെൺതത്തയുമായി ചേർക്കാൻ ലിൻഡയോട് അഭ്യർത്ഥിക്കുന്നു.
അങ്ങനെ ബ്ലൂവിനെ ലിൻഡ റിയോ ഡി ജനീറോയിലേക്ക് കൊണ്ടുപോകുന്നു. പക്ഷേ റിയോയിൽ വച്ച് മോഷ്ടാക്കൾ ബ്ലൂവിനേയും ജുവലിനെയും തട്ടിക്കൊണ്ടുപോകുന്നു. അവിടെ നിന്നും അവരുടെ സാഹസികയാത്ര തുടങ്ങുകയായി. മനോഹര ദൃശ്യങ്ങളും ഇമ്പമാർന്ന ഗാനങ്ങളും നിറഞ്ഞ ഒരു വർണ്ണപ്രപഞ്ചം തന്നെയാണ് റിയോ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ