റെഡ് ഐ
( Red Eye ) 2005

മൂവി മിറർ റിലീസ് • 780
ഭാഷ ഇംഗ്ലീഷ്
സംവിധാനം Wes Craven
പരിഭാഷ അനൂപ് പി സി
ഴോൺറെ സൈക്കോളജിക്കൽ/ത്രില്ലർ
Rating IMDb 6.4/10

Download Subtitles

DOWNLOAD

Red.Eye_.2005.1080p.BluRay.x264@MMSubs.srt
(152.15 KB)

Synopsis

വെസ് ക്രേവൻ സംവിധാനം ചെയ്ത ‘റെഡ് ഐ’ (2005) എന്ന ത്രില്ലർ ചിത്രം, ലിസ റൈസെർട്ട് എന്ന ഹോട്ടൽ മാനേജർ ഒരു രാത്രികാല വിമാനയാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ ഭീഷണികളുടെ കഥയാണ് പറയുന്നത്. വിമാനത്തിൽ വെച്ച് പരിചയപ്പെട്ട ജാക്‌സൺ റിപ്നർ എന്ന വ്യക്തി, ലിസയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, താൻ ആസൂത്രണം ചെയ്യുന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിൽ പങ്കാളിയാകാൻ അവളെ നിർബന്ധിക്കുന്നു. 30,000 അടി ഉയരത്തിൽ, രക്ഷപ്പെടാൻ വഴികളില്ലാതെ ഒറ്റപ്പെട്ട ലിസ മുന്നോട്ടേക്ക് എന്ത് ചെയ്യുമെന്നതാണ് ചിത്രത്തിന്റെ കഥ.

റേച്ചൽ മക്ആഡംസിന്റെയും കിലിയൻ മർഫിയുടെയും മികച്ച പ്രകടനങ്ങളും, വെസ് ക്രേവന്റെ സംവിധാനമികവും ഒത്തുചേർന്ന ഈ ചിത്രം, പ്രേക്ഷകരിൽ മുൾമുനയിൽ നിർത്തുന്ന ആകാംക്ഷയും വേഗതയേറിയ ആഖ്യാനവും കൊണ്ട് ത്രില്ലർ വിഭാഗത്തിലെ ഒരു മികച്ച സിനിമയായി നിലകൊള്ളുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ