| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Stephen Hopkins |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | സ്പോർട്സ്/ഡ്രാമ |
| Rating | IMDb |
1936-ലെ ബെർലിൻ ഒളിമ്പിക്സിൽ ലോകത്തെ വിസ്മയിപ്പിച്ച അമേരിക്കൻ അത്‌ലറ്റ് ജെസ്സി ഓവൻസിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമാണ് Race (2016). കായികമത്സരങ്ങളുടെ ആവേശം മാത്രമല്ല, വർണ്ണ വിവേചനത്തെയും അനീതിയെയും ആത്മവിശ്വാസത്തോടെ നേരിട്ട ഒരു മനുഷ്യന്റെ പോരാട്ടവും ഈ ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. നാസി ജർമ്മനിയുടെ രാഷ്ട്രീയ പശ്ചാത്തലവും അക്കാലത്തെ വർണ്ണ വിവേചനമെന്ന യാഥാർഥ്യവും നമുക്ക് ഇതിലൂടെ കാണാനാവും.
ജെസ്സി ഓവൻസായി സ്റ്റീഫൻ ജെയിംസും, അദ്ദേഹത്തിന്റെ പരിശീലകനായ ലാറി സ്നൈഡറായി ജേസൺ സുഡെയ്കിസും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇരുവരുടെയും പരസ്പര വിശ്വാസമാണ് ഓവൻസിന്റെ നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്.