ഭാഷ | കൊറിയൻ |
സംവിധാനം | Kong Su-chang, Su Young Gong |
പരിഭാഷ | ആഷിക് ഷാജി & ജിസ്മി ഷാജി |
ജോണർ | ഹൊറർ/വാർ |
വിയറ്റ്നാം യുദ്ധ സമയത്ത് കൊറിയൻ മിലിറ്ററി ബേസിലേക്ക്, കാണാതായ ഒരു സ്‌ക്വാഡിന്റെ റേഡിയോ സന്ദേശം വരുന്നു.
ആ സന്ദേശം പിന്തുടർന്ന് ഒരു ടീം, ലെഫ്റ്റനന്റ് ചോയ് യുടെ നേതൃത്വത്തിൽ കാണാതായവരെ കണ്ടെത്താൻ R- point എന്നറിയപ്പെടുന്ന പ്രദേശത്തേയ്ക്ക് യാത്രയാകുന്നു. എന്നാൽ നിഗൂഢതകളുടെ കൂമ്പാരമാണ് ‘R- point’ എന്ന് വൈകാതെ തന്നെ അവർ മനസിലാക്കുന്നു. R- point ൽ നിന്ന് ആർക്കും തിരിച്ചുപോകാനാകില്ല എന്ന സത്യം അവർ മനസിലാക്കുന്നു. അവരിൽ ഓരോരുത്തരായി മരണപ്പെടാൻ തുടങ്ങുന്നു. ബാക്കി കണ്ടു തന്നെ അറിയേണ്ടതാണ്.
അത്യാവശ്യം നല്ല രീതിയിൽ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ കഴിയുന്ന ഒരു സൗത്ത് കൊറിയൻ ഹൊറർ ചിത്രമാണ് R- Point. സ്ഥിരം ക്ലീഷേ ഹൊറർ ചിത്രങ്ങളിൽ നിന്ന് കുറച്ച് ട്രാക്ക് മാറിയാണ് ചിത്രത്തിന്റെ കഥ പറയുന്ന രീതി. വ്യത്യസ്തമായ ഒരു ഹൊറർ ചിത്രത്തിന് ചേർന്ന് നിൽക്കുന്ന ബി ജി എം കൂടിയാകുമ്പോൾ പ്രേക്ഷകർക്ക് നല്ലൊരു അനുഭവമായിരിക്കും R- point.