| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Dan Trachtenberg, Joshua Wassung |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ആനിമേഷൻ/അഡ്വെഞ്ചർ |
| Rating | IMDb |
പ്രെഡറ്റർ ഫ്രാൻഞ്ചയ്‌സിലെ എട്ടാം ചിത്രമായ പ്രെഡറ്റർ : കില്ലർ ഓഫ് കില്ലേഴ്‌സ് ആന്തോളജി രൂപത്തിലാണ് കഥ പറയുന്നത്. ആദ്യ കഥയിൽ പ്രതികാരം തേടിയിറങ്ങിയ ഒരു വൈക്കിങ്ങ് പോരാളി തന്റെ മകനുമായി രക്തരൂക്ഷിതമായ ഒരു യാത്ര ആരംഭിക്കുന്നു. രണ്ടാമത്തെ കഥയിൽ, ഫ്യൂഡൽ ജപ്പാനിലെ ഒരു നിൻജ തന്റെ സമുറായി സഹോദരനോട് അധികാരം നേടാൻ പോരാടുന്നു. മൂന്നാമതായി, രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു പൈലറ്റിന്റെ കഥയും ഇതിൽ ഉൾപ്പെടുന്നു. ഈ മൂവരും , “കില്ലർ ഓഫ് കില്ലേഴ്സ്” എന്നറിയപ്പെടുന്ന ആത്യന്തിക വേട്ടക്കാരനായ പ്രഡേറ്ററിന് മുന്നിൽ ഇരകളാവുന്നു. തങ്ങളെ വേട്ടയാടുന്ന ഈ അന്യഗ്രഹ ജീവിയെ അവരെങ്ങനെ നേരിടുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.