| ഭാഷ | ഇംഗ്ലീഷ് |
| ക്രിയേറ്റർ | Vince Gilligan |
| പരിഭാഷ | ജിനറ്റ് തോമസ്, അനൂപ് പി സി |
| ഴോൺറെ | സയൻസ്ഫിക്ഷൻ, മിസ്റ്ററി |
| Rating | IMDb |
600 പ്രകാശവർഷങ്ങൾക്കപ്പുറത്ത് നിന്നുള്ള റേഡിയോ സിഗ്നലിൽ നിന്ന് സൃഷ്ടിച്ച ഒരു വൈറസ് മനുഷ്യ മനസ്സുകളെ ഒരു ‘കൂട്ടായ മനസ്സ്’ (Hive Mind) ആയി സംയോജിപ്പിക്കുകയും ലോകത്തെ കുറ്റകൃത്യങ്ങളും ദുഃഖങ്ങളും ഇല്ലാത്ത, സന്തോഷമുള്ള ഒരിടമായി മാറ്റുകയും ചെയ്യുന്നു. എഴുത്തുകാരിയായ കരോൾ സ്റ്റൂർക്ക, ഈ അടിച്ചേൽപ്പിക്കപ്പെട്ട സന്തോഷത്തിന് അടിമപ്പെടാതെ അതിജീവിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ്. മറ്റാരുടെയെങ്കിലും നിയന്ത്രണത്തിലുള്ള വെറും പരീക്ഷണ വസ്തുക്കൾ മാത്രമാണോ മനുഷ്യരാശി എന്ന കൗതുകകരമായ ചോദ്യത്തെ ചുറ്റിപ്പറ്റിയുള്ള ഈ സീരീസ്, സന്തോഷം മാത്രം നിലനിൽക്കുന്ന ഒരു ലോകത്ത് സ്വന്തം വ്യക്തിത്വം നിലനിർത്താൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന കഥയാണ്.