വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ
( Once Upon A Time In Gaza ) 2025

മൂവി മിറർ റിലീസ് • 725
ഭാഷ അറബിക്
സംവിധാനം Nasser Brothers
പരിഭാഷ സീനത്ത് അറയ്ക്കൽ
ഴോൺറെ കോമഡി/ഡ്രാമ
Rating IMDb 6.1/10

Download Subtitles

DOWNLOAD

Once-Upon-a-Time-in-Gaza.-2025.1080p.WEB-DL@MMSubs.srt
(102.84 KB)

Synopsis

നസീർ സഹോദരന്മാർ (Tarzan and Arab Nasser) സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ’ എന്ന ചിത്രം, ഗാസയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തമാശയും,സംഘർഷവും നിറഞ്ഞ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. 2007-ൽ ഗാസയിലെ ഇസ്രായേൽ ഉപരോധ സമയത്ത് ഒരു ഫലാഫൽ ഷോപ്പ് ഉടമയായ ഒസാമയും അയാളുടെ സഹായിയായ യഹിയയും ഒരു അഴിമതിക്കാരനായ പോലീസുകാരനുമായി നടത്തുന്ന പോരാട്ടത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്.

രാഷ്ട്രീയ ചർച്ചകൾക്ക് പകരം ഒരു ക്രൈം ത്രില്ലർ ശൈലിയിലൂടെ ഗാസയിലെ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ സ്വത്വവും, അതിജീവനത്തിനായുള്ള പോരാട്ടവും സിനിമ ചർച്ച ചെയ്യുന്നു. 2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘Un Certain Regard’ വിഭാഗത്തിൽ ഈ ചിത്രം മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു,സിനിമ എന്ന മാധ്യമത്തെ പ്രതിരോധത്തിനുള്ള ആയുധമാക്കിയും, ഗാസയിലെ സാധാരണക്കാരുടെ അതിജീവനത്തിന്റെ കഥ ഈ ചിത്രം അവതരിപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ