ഭാഷ | Arabic |
സംവിധാനം | Hany Abu-Assad |
പരിഭാഷ | അനന്ദു എ അർ |
ജോണർ | War/Drama |
ഇസ്രായേൽ-പലസ്തീൻ വിഷയത്തെ ആസ്പദമാക്കി ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും, ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കുകയും ചെയ്ത പലസ്തീനിയൻ ചലച്ചിത്രമാണ് ഒമർ. പലസ്തീനിൽ സുരക്ഷാ മാർഗ്ഗമെന്ന ഓമനപ്പേരിൽ ഇസ്രായേൽ സ്‌ഥാപിച്ചിട്ടുള്ള “ഇസ്രയേലി വെസ്റ്റ് ബാങ്ക് ബാരിയർ” ചാടിക്കടന്ന് സ്‌ഥിരമായി തന്റെ കാമുകിയെയും, സുഹൃത്തുകളെയും കാണാൻ ചെല്ലുന്ന ഒമർ എന്ന പലസ്തീനിയൻ യുവാവിന്റെ കഥ പറയുന്ന ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിലും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. വംശീയ വേർതിരിവിന്റെ മതിൽ ചാടിക്കടക്കുന്ന ഒമർ ഒരു തവണ ഇസ്രായേൽ സൈന്യത്തിന്റെ മുന്നിൽപ്പെടുന്നു. അവരിൽ നിന്ന് വലിയ അപമാനം ഏറ്റുവാങ്ങേണ്ടി വന്ന ആ ചെറുപ്പക്കാരന്റെ പിന്നീടുള്ള ജീവിതത്തിൽ നേരിടേണ്ടി വരുന്ന കൊടിയ പീഡനങ്ങളുടെയും നിസഹായതയുടെയും സാക്ഷ്യമാണ് ഈ അറബിക് ചിത്രം.