| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Robert Eggers |
| പരിഭാഷ | ജിനറ്റ് തോമസ് |
| ജോണർ | ഹൊറർ |
ഒരുകാലത്ത് പ്രശസ്തമായിരുന്ന, എന്നാൽ ഇപ്പോൾ ശൂന്യമായിക്കിടക്കുന്ന ഒരു കോട്ടയുടെ ഉടമയായ കൗണ്ട് ഓർലോക്കുമായി ഒരു വലിയ സ്ഥലമിടപാട് ഉറപ്പിക്കാനായി ഓർലോക്കിന്റെ കോട്ടയിലേക്ക് യാത്ര തിരിക്കുകയാണ് യുവാവായ തോമസ് ഹട്ടർ.
എന്നാൽ തന്റെ ഭാര്യയായ എല്ലൻ ഹട്ടർ, ഭർത്താവിന്റെ ഈ യാത്രയെക്കുറിച്ചും താൻ കാണുന്ന പേടിസ്വപ്നങ്ങളെക്കുറിച്ചും വല്ലാത്തൊരു ഭയം ഉള്ളിൽ കൊണ്ടുനടക്കുകയാണ്.
കൗണ്ട് ഓർലോക്കിന്റെ ഭീതിപ്പെടുത്തുന്ന സാന്നിധ്യവും, അയാളുടെ ലക്ഷ്യങ്ങളും, ഹട്ടർ ദമ്പതികൾക്കിടയിലെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നും, ഒപ്പം അവർ താമസിക്കുന്ന നഗരത്തിൽ വന്നത്തുന്ന ഭീകരതയുമാണ് Robert Eggers ന്റെ സംവിധാനത്തിൽ പിറന്ന “നൊസ്ഫെരാറ്റു” എന്ന ഈ ഗോഥിക്ക് ഹൊറർ ചിത്രത്തിന്റെ കാതൽ.
വൈകാരികവും, ലൈംഗികപരവുമായ
ദൃശ്യങ്ങൾ ഈ ചലച്ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ
പ്രായപൂർത്തിയായവർ മാത്രം കാണുക.