| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Timo Tjahjanto |
| പരിഭാഷ | അർജുൻ ദാസ് |
| ഴോൺറെ | ഡാർക്ക് കോമഡി/ആക്ഷൻ |
| Rating | IMDb |
2021ൽ പുറത്തിറങ്ങിയ നോബഡിയുടെ തുടർച്ചയാണ് നോബഡി 2. നമ്മുടെ നായകൻ ഹച്ച് മാൻസെൽ ഇപ്പോൾ ഒരു സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, റഷ്യൻ മാഫിയയുടെ പണം നശിപ്പിച്ചതിന്റെ കടം അയാളെ വേട്ടയാടുന്നുമുണ്ട്. ഈ കടം വീട്ടാൻ വേണ്ടി അയാൾ രഹസ്യമായി കൊലപാതക ദൗത്യങ്ങൾ ഏറ്റെടുക്കുന്നു. ഇത് അയാളുടെ കുടുംബ ജീവിതത്തെയും ഭാര്യ ബെക്കയുമായുള്ള ബന്ധത്തെയും ബാധിക്കുന്നു.
കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിനും പഴയ ജീവിതത്തിൽ നിന്ന് ഒരു മാറ്റം ലഭിക്കുന്നതിനും വേണ്ടി ഹച്ച് അവരെയും തന്റെ പിതാവിനെയും
കൂട്ടി ഒരു അവധിക്കാലം ആഘോഷിക്കാൻ “പ്ലമ്മെർവില്ലെ” എന്ന ചെറിയ ടൗണിലേക്ക് പോകുന്നു. അവിടെ വെച്ച്, ഒരു ചെറിയ തർക്കം ഒരു വലിയ പ്രശ്നത്തിലേക്ക് വഴിമാറുന്നു. തുടർന്ന് കാണാം.