നോ അദർ ചോയ്സ്
( No Other Choice ) 2025

മൂവി മിറർ റിലീസ് • 671
ഭാഷ കൊറിയൻ
സംവിധാനം Park Chan-wook
പരിഭാഷ അനൂപ് പി സി
ഴോൺറെ ഡാർക്ക് കോമഡി/ത്രില്ലർ
Rating IMDb 7.7/10

Download Subtitles

DOWNLOAD

No-Other-Choice-2025-720p-WEBRip@MMSubs.srt
(178.37 KB)

Synopsis

പാർക്ക് ചാൻ-വുക്ക് സംവിധാനം ചെയ്ത്, ലീ ബ്യുങ്-ഹ്യുൻ, സൺ യെ-ജിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബ്ലാക്ക് കോമഡി ത്രില്ലറാണ് ‘നോ അദർ ചോയ്സ്’. 25 വർഷമായി ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും പെട്ടന്നൊരു ദിവസം പിരിച്ചുവിടപ്പെടുന്ന മധ്യവയസ്കനായ മാൻ-സൂവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ആഡംബര ജീവിതം അതേപടി മുന്നോട്ട് കൊണ്ടുപോകാൻ ജോലിയില്ലാതെ കഷ്ടപ്പെടുന്ന നായകനെയാണ് ചിത്രത്തിൽ കാണിക്കുന്നത്.
തൊഴിലില്ലായ്മയും, ജോലികൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്നതും, മധ്യവയസ്സിൽ ജോലി നഷ്ടപ്പെടുന്നതിന്റെ മാനസിക സമ്മർദ്ദവും ചിത്രം ചർച്ച ചെയ്യുന്നു. കുടുംബത്തെ സംരക്ഷിക്കാൻ തനിക്ക് മുന്നിൽ ‘വേറെ വഴിയില്ല'(no other choice) എന്ന് തിരിച്ചറിയുന്ന നായകൻ അതിജീവിക്കാനുള്ള പോരാട്ടത്തിനായി ഏതറ്റം വരെയും പോകാൻ തീരുമാനിക്കുന്നു.

ആധുനിക മുതലാളിത്ത വ്യവസ്ഥിതിയിൽ മനുഷ്യൻ എങ്ങനെ നിസ്സഹായനാകുന്നു എന്നും, സാഹചര്യങ്ങൾ ഒരു സാധാരണക്കാരനെ എങ്ങനെ കുറ്റവാളിയാക്കുന്നു എന്നും ചിത്രം കാണിച്ചുതരുന്നു. മികച്ച മേക്കിംഗും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട്, ഈ ചിത്രം പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാ അനുഭവമായിരിക്കും

അഭിപ്രായങ്ങൾ പങ്കുവെക്കാൻ