മൈ ഓൾഡ് ആസ്
( My Old Ass ) 2024

മൂവിമിറർ റിലീസ് - 652

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Megan Park
പരിഭാഷ സായ
ജോണർ കമിങ് ഏജ്, കോമഡി

6.9/10

മേഗൻ പാർക്ക് രചനയും സംവിധാനവും നിർവ്വഹിച്ച “മൈ ഓൾഡ് ആസ്” (2024) ഹൃദയസ്പർശിയായ ഒരു ‘കമിംഗ്-ഓഫ്-ഏജ്’ ഡ്രാമ-കോമഡി ചലച്ചിത്രമാണ്. മൈസി സ്റ്റെല്ലയുടെ ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

18 വയസ്സുകാരിയായ ഏലിയറ്റിന്, തൻ്റെ 39 വയസ്സുള്ള ഭാവിയിലെ പ്രതിരൂപത്തോട് സംസാരിക്കാൻ ഒരവസരം ലഭിച്ചാലോ? കുടുംബത്തോട് അടുപ്പമില്ലാതെ, തന്നിഷ്ടക്കാരിയായി, സ്വവർഗ്ഗാനുരാഗിയെന്ന് സ്വയം പ്രഖ്യാപിച്ച് ജീവിക്കുന്ന ഏലിയറ്റ്, തൻ്റെ 18-ാം പിറന്നാളിന് കൂട്ടുകാരികളുമൊത്ത് കാട്ടിൽവെച്ച് നടത്തിയ ലഹരി പാർട്ടിക്കിടയിലാണ് തൻ്റെ “വൃദ്ധ നിതംബത്തെ” അല്ലെങ്കിൽ ‘
“ഓൾഡർ എലിയറ്റിനെ” കണ്ടുമുട്ടുന്നത്.

​ഈ കണ്ടുമുട്ടലിൽ, പ്രായം കൂടിയ ഏലിയറ്റ് തൻ്റെ കൗമാര വ്യക്തിത്വത്തിന് എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്നു. ഒരു വ്യക്തിയെ മാത്രം ജീവിതത്തിൽ ഒഴിവാക്കണമെന്ന് അവൾ ശക്തമായി നിർദ്ദേശിക്കുന്നുണ്ട്. ഈ സംഭാഷണങ്ങളിലൂടെ, കുടുംബം, പ്രണയം, നാട്, ഭൗതിക സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള തൻ്റെ ധാരണകൾ പുനർവിചിന്തനം ചെയ്യണമെന്ന് കൗമാരക്കാരിയായ ഏലിയറ്റും മനസ്സിലാക്കുന്നു. ഇതിന് ശേഷം ഏലിയറ്റിൻ്റെ ജീവിതത്തിലുണ്ടാവുന്ന നിർണ്ണായകമായ മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ