| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Adams Family |
| പരിഭാഷ | ബിനോജ് ജോസഫ് |
| ഴോൺറെ | ഫോക്ക്/ഹൊറർ |
| Rating | IMDb |
ആദംസ് ഫാമിലി (John Adams, Zelda Adams, Toby Poser) സംവിധാനം ചെയ്ത ‘മദർ ഓഫ് ഫ്ലൈസ്’ എന്ന ചിത്രം മാരകമായ രോഗബാധിതയായ മിക്കി എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. തന്റെ രോഗത്തിന് പരിഹാരം തേടി അവൾ കാട്ടിലെ ഒരു മന്ത്രവാദിനിയുടെ സഹായം തേടുകയും ബ്ലാക്ക് മാജിക് ലോകത്തേക്ക് എത്തപ്പെടുകയും ചെയ്യുന്നു.
വിചിത്രമായ പച്ചമരുന്ന് ചികിത്സകളും, വിഭ്രാന്തികളും നിറഞ്ഞ ഈ മന്ത്രവാദ പ്രക്രിയകളിലൂടെ കടന്നുപോകുമ്പോൾ ഓരോ പരിഹാരത്തിനും അതിന്റേതായ വില നൽകേണ്ടി വരുമെന്ന് സിനിമ കാണിക്കുന്നു. പ്രകൃതിയുടെ ശാന്തതയും ഭീതിപ്പെടുത്തുന്ന അന്തരീക്ഷവും ഒരുപോലെ സമ്മേളിക്കുന്ന ഈ ഫോക്ക് ഹൊറർ ചിത്രം, ഒരു ഹീലിംഗ് റിച്വൽ പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്