മിത്യ
( Mithya ) 2025

മൂവി മിറർ റിലീസ് • 611
ഭാഷ കന്നഡ
സംവിധാനം Sumanth Bhatt
പരിഭാഷ സഫീർ അലി
ഴോൺറെ ഡ്രാമ
Rating IMDb 7.8/10

Download Subtitles

DOWNLOAD

Mithya-Kannada-@MMSubs.srt
(111.56 KB)

Synopsis

 

നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് കുട്ടിക്കാലം അത് നമുക്ക് സമ്മാനിക്കുന്നത് കയ്പ്പേറിയ അനുഭവങ്ങൾ ആണെങ്കിലോ?

മാതാപിതാക്കളുടെ പൊടുന്നനെയുള്ള മരണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ വാടക വീട്ടിൽ നിന്നും അമ്മയുടെ അനിയത്തിയുടെ (ചിറ്റ) ഉഡുപ്പിയിലുള്ള വീട്ടിലേക്ക് പറിച്ച് നടപ്പെടുന്ന പതിനൊന്ന് വയസ്സുകാരൻ മിതുനും നാല് വയസ്സ് പ്രായമുള്ള അനിയത്തി വന്ദനയും. പുതിയൊരു നാട്, പുതിയ ആൾക്കാർ, പുതിയ സ്കൂൾ, എന്തിന്, പഠന ഭാഷ വരെ പുതിയത്! ഇത് മിതുനിൽ തീർക്കുന്ന അരക്ഷിതാവസ്ഥയും ആശയക്കുഴപ്പങ്ങളും കൂടാതെ മാതാപിതാക്കളുടെ മരണം സൃഷ്ടിച്ച മാനസികാഘാതവും അതിനെ ചുറ്റിപ്പറ്റിയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമൊക്കെ അവനെ വല്ലാതെ അലട്ടുന്നുണ്ട്. അത് ചില സാഹചര്യങ്ങളിൽ അവനെ അക്രമ സ്വഭാവത്തിലേക്ക് നയിക്കുന്നുമുണ്ട്. മിതുൻ ആയി അഭിനയിച്ച അതിഷ് ഷെട്ടി മുതൽ എല്ലാ നടീനടന്മാരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അതിൽ ചിറ്റയുടെ ഒട്ടോഡ്രൈവറായ ഭർത്താവായി അഭിനയിച്ച നടൻ പ്രകാശ് തുമിനാദിനെ പ്രത്യേകം പരാമർശിക്കണം. ഉഡുപ്പിയുടെ ആ ദൃശ്യ ഭംഗിയും ക്യാമറ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. രക്ഷിത് ഷെട്ടി നിർമ്മാണ പങ്കാളിയായി നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ഈ സിനിമയുടെ മലയാളം പരിഭാഷ മൂവി മിറർ നിങ്ങൾക്കായി സമർപ്പിക്കുന്നു

അഭിപ്രായങ്ങൾ പങ്കുവെക്കാൻ