| ഭാഷ | ഹിന്ദി |
| സംവിധാനം | Amit Golani |
| പരിഭാഷ | അൻസ് കണ്ണൂർ |
| ഴോൺറെ | ത്രില്ലർ |
| Rating | IMDb |
ഡൽഹി പശ്ചാത്തലമാക്കി അമിത് ഗൊലാനി സംവിധാനം ചെയ്ത് 2025-ൽ ZEE5-ലൂടെ പുറത്തിറങ്ങിയ ഒരു സൈബർ ത്രില്ലർ ചിത്രമാണ് ലോഗൗട്ട്. സോഷ്യൽ മീഡിയയിലെ ശ്രദ്ധയും അംഗീകാരവും മാത്രം ജീവിതമായി കാണുന്ന, 9.9 മില്യൺ ഫോളോവേഴ്സുള്ള പ്രത്യുഷ് ദുവ (ബാബിൽ ഖാൻ) എന്ന 26-കാരനായ ഡിജിറ്റൽ ഇൻഫ്ലുവൻസറുടെ കഥയാണ് ഈ സിനിമ പറയുന്നത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ 10 മില്യൺ ഫോളോവേഴ്സ് തികയ്ക്കാനും അതിലൂടെ ലഭിക്കാനിരിക്കുന്ന വലിയൊരു ബ്രാൻഡ് ഡീലിനുമായി കാത്തിരിക്കെ, ഒരു രാത്രി പ്രത്യുഷിൻ്റെ ഫോൺ ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെടുന്നു.
ഇതോടെ പാസ്‌വേഡുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നഷ്ടപ്പെട്ട്, യഥാർത്ഥ ലോകത്ത് ജീവിക്കാൻ പോലും കഴിയാതെ അയാൾ പൂർണ്ണമായും ഒറ്റപ്പെടുന്നു. എന്നാൽ, പ്രത്യുഷിൻ്റെ ഡിജിറ്റൽ ജീവിതത്തിൻ്റെ നിയന്ത്രണം കൈക്കലാക്കിയ ഒരു അജ്ഞാതൻ അയാളെ ഫോണിലൂടെ ബന്ധപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ ഭീതിജനകമാകുന്നു. തൻ്റെ പ്രശസ്തിയും വ്യക്തിത്വവും തിരിച്ചുപിടിക്കാനുള്ള പ്രത്യുഷിൻ്റെ ശ്രമങ്ങൾ ഓരോന്നും പരാജയപ്പെടുമ്പോൾ, അയാൾ കൂടുതൽ അപകടകരമായ കെണിയിലേക്ക് വീഴുന്നു.