| ഭാഷ | തെലുഗു |
| സംവിധാനം | Sai Marthand |
| പരിഭാഷ | സഫീർ അലി |
| ജോണർ | റൊമാന്റിക് |
കോച്ചിംഗ് സെന്ററിൽ വെച്ച്, കണ്ട് മുട്ടുന്ന അഖിൽ, കാത്യായനി, മധു തുടങ്ങിയവരുടെ കഥയാണ് ഈ റൊമാന്റിക് കോമഡി ചിത്രം പറയുന്നത്. പഠനത്തിൽ പിന്നോട്ട് നിൽക്കുന്നവരും എന്നാൽ ജീവിതത്തിൽ സ്വപ്നങ്ങളുള്ളവരുമായ ഇവരുടെ പ്രണയവും ഇവരിൽ വീട്ടുകാർക്കുള്ള പ്രതീക്ഷകളുമായാണ് ഈ പ്രണയകഥ മുന്നോട്ട് പോകുന്നത്.
തങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, അവർ നേരിടേണ്ടി വരുന്ന വ്യക്തിപരമായ വെല്ലുവിളികളും, രക്ഷകർത്താക്കളുടെ സമ്മർദ്ദങ്ങളും, തമാശയും അപ്രതീക്ഷിതവുമായ വഴിത്തിരിവുകളുമാണ് സിനിമയുടെ കാതൽ. യുവതലമുറയുടെ ചിന്തകളെയും സൗഹൃദങ്ങളെയും എല്ലാം നല്ല രീതിയിൽ സിനിമ ചർച്ച ചെയ്യുന്നുണ്ട്
മലയാളത്തിലെ പ്രേമലു പോലെ നിങ്ങൾക്ക് ആസ്വദിക്കാവുന്ന ഈ സിനിമയുടെ മലയാളം പരിഭാഷ മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്ക് ഞങ്ങൾ സമർപ്പിക്കുന്നു