ലിലോ & സ്റ്റിച്ച്
( Lilo & Stich ) 2025

മൂവി മിറർ റിലീസ് • 750
ഭാഷ ഇംഗ്ലീഷ്
സംവിധാനം Dean Fleischer Camp
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചർ
Rating IMDb 6.7/10

Download Subtitles

DOWNLOAD

Lilo_Stitch_2025_720p_1080p_WEBRip_x264_AAC_YTS@MMSubs.srt
(177.24 KB)

Synopsis

2002 ൽ പുറത്തിറങ്ങിയ ഡിസ്നി കാർട്ടൂൺ ചിത്രത്തിന്റെ ലൈവ് ആക്ഷൻ റീമേക്കാണ് അമേരിക്കൻ Sifi-അഡ്വഞ്ചർ കോമഡി മൂവിയായ ലിലോ&സ്റ്റിച്ച് (2025).
ഹവായിയിൽ സഹോദരി നാനിയോടൊപ്പം താമസിക്കുന്ന വികൃതിയായ 6 വയസ്സുകാരി പെൺകുട്ടിയാണ് ലിലോ. വളർത്തു മൃഗങ്ങളോടൊക്കെ പ്രത്യേക വാത്സല്യമുള്ള ലിലോ അല്പം വിചിത്ര സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവൾക്കു സുഹൃത്തുക്കൾ ആരും തന്നെയില്ല. ഇതേ സമയം ഒരു വിദൂര ഗ്രഹത്തിൽ ഡോ. ജംബാ ഡുകിബ നടത്തുന്ന എക്സ്പെരിമെന്റിൽ ചെറിയ നായയെ പോലുള്ള ഒരു ജീവി ഉടലെടുക്കുന്നു. ജന്മനാ പ്രശ്നക്കാരനായ അവൻ അവിടെ നിന്നും രക്ഷപ്പെട്ട് ഭൂമിയിൽ എത്തിച്ചേരുന്നു. യാദൃശ്ചികമായി അവൻ ലിലോയുടെ ഉറ്റ സുഹൃത്തായി മാറുന്നു. ലിലോയുടേയും ചേച്ചി നാനിയുടേയും ജീവിതത്തിൽ അവൻ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. ഇതിനിടെ ഡോ. ജംബയും അസിസ്റ്റന്റായി ഏജന്റ്‌ പ്ലീക്ലിയും അവനെ കണ്ടെത്താനായി ഭൂമിയിലെത്തുന്നു.
ഈ സിനിമയുടെ പ്രധാന സന്ദേശം തന്നെ “ഓഹാന”(കുടുംബം) എന്നതാണ്. അതെ, കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന, ഒരു മികച്ച ഫീൽ ഗുഡ് മൂവിയാണ് ലിലോ & സ്റ്റിച്ച്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ