ഭാഷ | മാൻഡറിൻ |
സംവിധാനം | Jiangjiang Liu |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ |
2022 ൽ പുറത്തിറങ്ങിയ ഒരു കോമഡി ഫീൽഗുഡ് ചൈനീസ് മൂവിയാണ് ലൈറ്റിങ് അപ് ദി സ്റ്റാർസ്.
ശവസംസ്കാര ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന മോ സാൻമേയ് എന്ന പരുക്കനായ യുവാവിൻ്റെ ജീവിതത്തിലേക്ക് അവിചാരിതമായി സിയാവോൺ എന്ന അനാഥയായ കൊച്ചുപെൺകുട്ടി കടന്നു വരുന്നു. ആദ്യമൊക്കെ അവഗണിക്കപ്പെട്ടെങ്കിലും, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട അവൾ തൻ്റെ നിഷ്കളങ്ക സ്നേഹത്താൽ സാൻമേയിൽ തൻ്റെ അച്ഛനെ കണ്ടെത്തുന്നു. ആർക്കും വിട്ടുകൊടുക്കാനാവാത്ത വിധം അയാളുടെ താളം തെറ്റിയ ജീവിതത്തിൽ അവൾ സ്ഥാനം പിടിക്കുന്നു. നർമ്മത്തിലൂടെ മുന്നേറുന്ന ചിത്രത്തിൽ പ്രേക്ഷക ഹൃദയത്തെ ആർദ്രമാക്കുന്ന നിരവധി മുഹൂർത്തങ്ങളുമുണ്ട്. ഫീൽഗുഡ് മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇതൊരു ദൃശ്യവിരുന്നായിരിക്കും.