കൊഹ്റ : സീസൺ2
( Kohrra : Season 2 ) 2026

മൂവി മിറർ റിലീസ് • 776
ഭാഷ പഞ്ചാബി
ക്രിയേറ്റർ Sudip SharmaGunjit ChopraDiggi Sisodia
പരിഭാഷ അനൂപ് പി സി ജസീം ജാസി സുമന്ദ് മോഹൻ
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 7.5/10

Download Subtitles

DOWNLOAD

Kohrra.S02.1080p.HEVC_.WEB-DL@MMSubs.zip
(94.67 KB)

Synopsis

നെറ്റ്ഫ്ലിക്സിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ക്രൈം ത്രില്ലർ പരമ്പരയായ ‘കൊഹ്‌റ’യുടെ രണ്ടാം സീസൺ, ഡലർപുരയിലെ ഒരു തൊഴുത്തിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രീത് ബജ്‌വ NRI യുവതിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ദൃശ്യവത്കരിക്കുന്നത്. ഒരു വർഷത്തെ സസ്‌പെൻഷന് ശേഷം തിരികെയെത്തിയ സബ് ഇൻസ്പെക്ടർ ധൻവന്ത് കൗറും അവിടേക്ക് പുതുതായി സ്ഥലംമാറ്റcomplete ചെയ്തെത്തിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അമർപാൽ ഗരുണ്ടിയും ചേർന്നാണ് ഈ കേസ് അന്വേഷിക്കുന്നത്.

പ്രീതിയുടെ തകർന്ന ദാമ്പത്യജീവിതം, സംശയനിഴലിലുള്ള കുടുംബാംഗങ്ങൾ എന്നിവരെ കേന്ദ്രീകരിച്ച് നീങ്ങുന്ന അന്വേഷണം വെറുമൊരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിനപ്പുറം, ആ പ്രദേശത്തെ തൊഴിലാളികളുടെ ചൂഷണം, വ്യവസ്ഥാപിതമായ മറ്റ് സാമൂഹിക പ്രശ്നങ്ങൾ, പുരുഷാധിപത്യത്തിന്റെ ദൂഷ്യവശങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നു. കനത്ത മഞ്ഞും ശ്വാസംമുട്ടിക്കുന്ന ഗ്രാമീണ അന്തരീക്ഷവും പശ്ചാത്തലമാകുന്ന ഈ സീസൺ, സമൂഹത്തിന്റെ വികലമായ വ്യവസ്ഥിതികളെ ആഴത്തിൽ തുറന്നുകാട്ടുന്ന നല്ലൊരു പോലീസ് പ്രൊസീജറൽ ഡ്രാമയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ