ഭാഷ | Urdu, Punjabi |
സംവിധാനം | Saim Sadiq |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | Drama |
സയ്യിം സാദിഖിൻ്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമാണ് ജോയ്ലാൻഡ്. പാകിസ്ഥാനിൽ നിന്നും ആദ്യമായി മികച്ച ചിത്രമായി ഓസ്കാറിലേക്കും ഷോർട്ട് ലിസ്റ്റു ചെയ്യപ്പെട്ടിരുന്നു. കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് പ്രശംസ നേടിയെങ്കിലും സ്വന്തം രാജ്യത്ത് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു.
ലാഹോറിലെ ഒരു ഇടത്തരം കുടുംബത്തിലെ ഇളയ മകനായ ഹൈദറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിവാഹിതനായതിനു ശേഷവും തൊഴിലൊന്നുമില്ലാതെ മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന ഹൈദർ യാദൃശ്ചികമായി ബിബാ എന്ന ട്രാൻസ്ജെൻ്ററുമായി അടുപ്പത്തിലാവുന്നു. ഹൈദറിൽ ഒരു പുരുഷനെയാണ് ബിബാ പ്രതീക്ഷിക്കുന്നത് എന്നാൽ ഒരു ‘ഗേ’ മാത്രമായ ഹൈദർ അവൻ്റെ കുടുംബജീവിതത്തിലും തികഞ്ഞ പരാജയമാവുന്നു. ഹൈദറുടെ ഭാര്യ മുംതാസും ജേഷ്ഠൻ സലീമും ഭാര്യയായ നുച്ചിയും നാലുപെൺമക്കളും വാപ്പയും അടങ്ങുന്ന കുടുംബത്തിലെ പ്രതിസന്ധികൾ ഒരു വിങ്ങലായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നിടത്താണ് ചിത്രത്തിൻ്റെ വിജയം. മികച്ച പശ്ചാത്തല സംഗീതവും മിഴിവാർന്ന ദൃശ്യങ്ങളും തീർച്ചയായും പുതിയൊരു അനുഭവമായിരിക്കും.
PS: സംഭാഷണങ്ങളിലെ സ്വാഭാവികത ചോരാതിരിക്കാൻ കുറച്ചു വരികളിൽ സഭ്യമല്ലാത്ത ചില പദപ്രയോഗങ്ങളുണ്ട്. കുട്ടികളുമായി കാണുന്നവർ ശ്രദ്ധിക്കുക. Strictly 🔞