ഇറ്റ്സ് വാട്ട്സ് ഇൻസൈഡ്
( It’s Whats Inside ) 2024

മൂവിമിറർ റിലീസ് - 660

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Greg Jardin
പരിഭാഷ സായ
ജോണർ ഡാർക്ക് കോമഡി/മിസ്റ്ററി/ത്രില്ലർ

6.6/10

ഒന്നോ രണ്ടോ പേരുടെ ശരീരങ്ങൾ മാറിയ സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടാകും, എന്നാൽ 6 പേർ പരസ്പരം മാറിപ്പോയാലോ?

ഒരു കൂട്ടം കോളേജ് സുഹൃത്തുക്കൾ, അതിലൊരാളുടെ വിവാഹത്തലേന്ന് രാത്രിയിൽ ഒത്തുകൂടുന്നു. അവരിലൊരാൾ നിഗൂഢമായ ഒരു സ്യൂട്ട്കേസുമായി വരികയും, ഒരു വിചിത്ര ഗെയിം കളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതോടെ, സമാധാനപരമായ ആഘോഷരാവ് അതിസങ്കീർണവും പിരിമുറുക്കം നിറഞ്ഞതുമായി. പുറമേയ്ക്ക് മര്യാദക്കാരും സാധാരണക്കാരുമായ മനുഷ്യരുടെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ വെളിച്ചത്തുവരുകയും അവരുടെ യഥാർത്ഥമായ “ഉള്ളിലിരിപ്പുകൾ” വെളിപ്പെടുകയും ചെയ്യുമ്പോൾ, കഥ ഒരു ഇരുണ്ട വഴിത്തിരിവിലേക്ക് നീങ്ങുന്നു.

കെട്ടുപിണഞ്ഞ സംഭവവികാസങ്ങളും,  കഥാപാത്രങ്ങളുടെ പരിവർത്തനങ്ങളും, അന്തർലീനമായ നിഗൂഢതയും, ക്ലൈമാക്സിലെ ട്വിസ്റ്റും ചേർന്ന്, വ്യത്യസ്തവും പുതുമയുള്ളതുമായ സിനിമാറ്റിക്  അനുഭവമാണ് ഈ സിനിമ സമ്മാനിക്കുന്നത്. ചടുലവും കുഴപ്പിക്കുന്നതുമായ വിഷ്വൽസിന്റെ കൂടെ വേഗതയാർന്ന ന്യൂജൻ സംഭാഷണങ്ങളും, കഥാപാത്രങ്ങളുടെ പരകായപ്രവേശങ്ങളും ചേരുമ്പോൾ, എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ, ഒന്നിലധികം തവണ സിനിമ കാണേണ്ടി വരുമെന്നത്, ഒരു മിസ്റ്ററി ത്രില്ലെർ എന്ന നിലക്ക് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ