ആം സ്റ്റിൽ ഹിയർ
( Iam Still Here ) 2024

മൂവി മിറർ റിലീസ് • 562
ഭാഷ പോർച്ചുഗീസ്
സംവിധാനം Walter Salles
പരിഭാഷ ആദർശ് ബി പ്രദീപ്, ജിനറ്റ് തോമസ്
ഴോൺറെ പൊളിറ്റിക്കൽ ഡ്രാമ
Rating IMDb 8.4/10

Download Subtitles

DOWNLOAD

Im.Still_.Here_.2024.1080p@MMSubs.srt
(171.49 KB)

Synopsis

മാർസെലോ റൂബൻസ് പൈവയുടെ 2015-ലെ പുസ്തകമായ ഐൻഡ എസ്റ്റൗ അക്വിയെ അടിസ്ഥാനമാക്കി, മുറിലോ ഹൗസറും ഹെയ്‌റ്റർ ലോറെഗയും ചേർന്ന് തിരക്കഥയെഴുതിയ വാൾട്ടർ സല്ലെസ് സംവിധാനം ചെയ്ത 2024-ലെ രാഷ്ട്രീയ ജീവചരിത്ര ചിത്രമാണ് ” ഐ ആം സ്റ്റിൽ ഹിയർ ” . ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യ ഭരണ കാലത്ത് കാണാതായ തൻ്റെ ഭർത്താവായ വിമത രാഷ്ട്രീയക്കാരനായ റൂബൻസ് പൈവയെ തിരയുന്ന ഭാര്യ യൂനുസ് പൈവ. അതേ സമയം സംശയത്തിന്റെ പേരിൽ അവരെയും മകളെയും പട്ടാളം ദിവസങ്ങളോളം പീഡിപ്പിക്കുന്നു. ഒന്നും അവരിൽ നിന്നും കിട്ടുന്നില്ലെന്നു മനസ്സിലാക്കിയ പട്ടാളം ഒടുവിൽ അവരെ മോചിപ്പിക്കുന്നു.എന്നാൽ ഭർത്താവിനെ പട്ടാളം വിട്ടുകൊടുക്കുന്നില്ല. അയാൾ ജീവനോടുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ പിന്നീടുള്ള ദിവസങ്ങൾ. ഒടുവിൽ അവൾ ഭരണകൂടത്തിനെതിരെയുള്ള തെളിവുകൾ തേടി ഇറങ്ങുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് . പെണ്മക്കളെ ചേർത്തു പിടിച്ചു അമ്മ വീണ്ടും യാത്ര തുടരുന്നു. 2024 നവംബർ 7-ന് ബ്രസീലിയൻ തീയറ്ററുകളിൽ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ, ബ്രസീലിയൻ തീവ്രവലതുപക്ഷം ഈ സിനിമ ബഹിഷ്‌കരിച്ചു .

©️

അഭിപ്രായങ്ങൾ പങ്കുവെക്കാൻ