| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Taika Waititi |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | കോമഡി/അഡ്‌വെഞ്ചർ |
| Rating | IMDb |
കാടും മലകളും പശ്ചാത്തലമാക്കി ഒരുക്കിയ മനോഹരമായ ഒരു അഡ്വഞ്ചർ-കോമഡി മൂവിയാണ് Hunt for the Wilderpeople. ജീവിതത്തിൽ ആരുമില്ലെന്ന് കരുതുന്ന റിക്കി ബേക്കർ എന്ന കൗമാരക്കാരന്റെയും, പരുക്കൻ സ്വഭാവക്കാരനായ ഹെക്കിന്റെയും യാത്രയാണ് സിനിമയുടെ പ്രമേയം. തമാശ നിറഞ്ഞ ഒരു ഒളിച്ചോട്ടകഥയാണെന്ന് തോന്നുമെങ്കിലും, മനുഷ്യബന്ധങ്ങളുടെ ആഴവും സ്നേഹത്തിന്റെ പ്രാധാന്യവും ചിത്രത്തിൽ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു.
ന്യൂസിലാൻഡിന്റെ പ്രകൃതിഭംഗി സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. കാടുകളുടെയും മലകളുടെയും മനോഹരമായ ദൃശ്യങ്ങൾ പ്രേക്ഷകരെ കഥയ്ക്കൊപ്പം യാത്ര ചെയ്യിക്കുന്നു. അതെ, ഹൃദയം തൊടുന്ന വന്യമായൊരു യാത്ര. മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത ഒരുപിടി നനവുള്ള ഓർമ്മകൾ സമ്മാനിക്കുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് സിനിമ.