| ഭാഷ | കൊറിയൻ |
| സംവിധാനം | Ryoo Seung-wan |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ആക്ഷൻ/ അഡ്വെഞ്ചർ |
| Rating | IMDb |
രൂ സ്യൂങ്-വാൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2026 ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണ കൊറിയൻ ആക്ഷൻ സ്പൈ ചിത്രമാണ് ഹ്യൂമിൻ്റ്(Humint) ഫിലിംമേക്കർ ആർ ആൻഡ് കെ നിർമ്മിച്ച് നെക്സ്റ്റ് എന്റർടെയ്ൻമെന്റ് വേൾഡ് വിതരണം ചെയ്ത ഈ ചിത്രത്തിൽ സോ ഇൻ-സങ്, പാർക്ക് ജിയോങ്-മിൻ, പാർക്ക് ഹേ-ജൂൺ, ഷിൻ സെ-ക്യുങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വ്ലാഡിവോസ്റ്റോക്ക് നഗരത്തിൽ നടക്കുന്ന വൻ മനുഷ്യക്കടത്തിനും, മയക്കുമരുന്ന് ഇടപാടുകൾക്കും പിന്നിലെ രഹസ്യങ്ങൾ അന്വേഷിക്കാനായി ദക്ഷിണ കൊറിയൻ ഏജന്റായ മാനേജർ സോയും, ഉത്തര കൊറിയൻ ഏജന്റായ പാർക്ക് ജിയോണും അവിടെയെത്തുന്നിടത്താണ് കഥ വികസിക്കുന്നത്. റഷ്യൻ മാഫിയയുമായി ചേർന്നുള്ള ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ സമാന്തരമായി അന്വേഷണം നടത്തുന്ന ഇരു രാജ്യങ്ങളുടെയും ഏജന്റുമാർ അപ്രതീക്ഷിതമായി പരസ്പരം ഏറ്റുമുട്ടേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.