| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Franck Dubosc |
| പരിഭാഷ | അനൂപ് പി സി |
| ജോണർ | ഡാർക്ക് കോമഡി/ത്രില്ലർ |
സാമ്പത്തിക ബുദ്ധിമുട്ടുകളും ദാമ്പത്യ ജീവിതത്തിലെ വിരസതയുമൊക്കെയായി മുന്നോട്ടുപോകുന്ന ദമ്പതികളാണ് മിഷേലും കാത്തിയും. ഒരു ദിവസം, മിഷേൽ റോഡിൽ ഒരു കരടിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഈ അപകടത്തിൽ രണ്ടുപേർ മരിക്കുകയും ചെയ്തു. എന്നാൽ,അവരെ കാത്തിരുന്നത് ഒരു സൗഭാഗ്യമായിരുന്നു.ഇതിനിടക്ക് കുറച്ച് കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്.
ആ സൗഭാഗ്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും മിഷേലിന്റെയും, കാത്തിയുടെയും ജീവിതത്തിൽ എന്ത് അമ്പരപ്പിക്കുന്ന അനിശ്ചിതത്വങ്ങളാണ് കൊണ്ടുവരുന്നതെന്നും, അത് അവരെ ഏത് തരത്തിലുള്ള കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നും ഈ ഡാർക്ക് കോമഡി ത്രില്ലർ ചിത്രം പറയുന്നു.