| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Rebecca Lenkiewicz |
| പരിഭാഷ | സീനത്ത് അറയ്ക്കൽ |
| ഴോൺറെ | ഡ്രാമ |
| Rating | IMDb |
അമ്മ റോസിന്റെ വിചിത്രമായ രോഗത്തിന് ചികിത്സ തേടി സ്പെയിനിലെത്തുന്ന സോഫിയ എന്ന യുവതിയുടെ ആത്മസംഘർഷങ്ങളാണ് ഈ ചിത്രം. അമ്മയുടെ അമിതമായ നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടുന്ന സോഫിയ, സ്പെയിനിലെ ജീവിതത്തിനിടയിൽ തന്റെ സ്വത്വത്തെയും ആഗ്രഹങ്ങളെയും തിരിച്ചറിയുന്നു. മാതൃബന്ധത്തിലെ സങ്കീർണ്ണതകൾക്കിടയിലും പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ലോകം അവൾക്ക് മുന്നിൽ തുറക്കപ്പെടുന്നു. എമ്മ മാക്കി, ഫിയോണ ഷാ എന്നിവരുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഈ സിനിമ വ്യക്തിത്വം, പ്രണയം, സ്വവർഗ്ഗ ലൈംഗികത എന്നിവയെ ആഴത്തിൽ ചർച്ച ചെയ്യുന്നു.