ഹിദായ
( Hidayah ) 2023

മൂവി മിറർ റിലീസ് • 665
ഭാഷ ഇന്തോനേഷ്യൻ
സംവിധാനം Dedy Kopola Monty Tiwa
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ ഹൊറർ
Rating IMDb 5.3/10

Download Subtitles

DOWNLOAD

Hidayah.2023.720p.WEBRip.x264.AAC-MovieMirror.srt
(95.78 KB)

Synopsis

മുസ്‌ലിം പാശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്നൊരു ഇന്തോനേഷ്യൻ ഹൊറർ മൂവി.രാത്രിയിൽ ഒറ്റക്കിരുന്ന് ഒന്ന് പേടിക്കണമെന്ന് വിചാരിച്ചു കാണുകയാണെങ്കിൽ ഈ സിനിമ നിങ്ങൾക്ക് നഷ്ടം വരുത്തില്ല.
​തന്റെ ദുരന്തപൂർണ്ണമായ ഭൂതകാലം മറന്ന് ജക്കാർത്തയിൽ ഒരു കാർ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ബഹ്‌രി. ഒരു ദിവസം, അയാളുടെ സുഹൃത്ത് ഹസൻ ഗ്രാമത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് വരുന്നു. അവരുടെ കൂട്ടുകാരിയായ രത്ന മാറാരോഗം ബാധിച്ച് മരണാസന്നയാണ്, അവളെ ഉടൻ സഹായിക്കണം. ആദ്യം മടിച്ചെങ്കിലും, ബഹ്‌രി ഒടുവിൽ ഗ്രാമത്തിലേക്ക് പോകാൻ തീരുമാനിക്കുന്നു.
​എന്നാൽ, ബഹ്‌രി പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല ഗ്രാമത്തിലെ കാര്യങ്ങൾ.

​ചെറിയൊരു ട്വിസ്റ്റും വൈകാരികമായ രംഗങ്ങളും ചേർത്ത്, ഒരു ഫീൽ-ഗുഡ് അനുഭവം നൽകുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള ഒരു ഡീസന്റ് ഹൊറർ ചിത്രമാണ് Hidayah. ചിത്രത്തിന്റെ ആംബിയൻസ് വളരെ മികച്ചതാണ്. ഹൊറർ രംഗങ്ങൾ ഇന്തോനേഷ്യൻ ചിത്രങ്ങളിൽ സാധാരണ കാണുന്നതുപോലെയാണെങ്കിലും, രാത്രി ഒറ്റയ്ക്കിരുന്ന് കാണുമ്പോൾ അതിന്റെ ഭീകരത നന്നായി അനുഭവിക്കാനാകും. പ്രത്യേകിച്ചും, ചിത്രത്തിലെ ഒരു സീൻ നിങ്ങളെ ശരിക്കും ഭയപ്പെടുത്തും.

കടപ്പാട് – raghu balan

അഭിപ്രായങ്ങൾ പങ്കുവെക്കാൻ