| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Chloé Zhao |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | ഡ്രാമ |
| Rating | IMDb |
ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ നാടകകൃത്തും കവിയുമായി കണക്കാക്കപ്പെടുന്ന വില്യം ഷേക്സ്പിയറിന്റെ ജീവിതത്തെ ആധാരമാക്കി, മാഗി ഒ’ ഫാരൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹാംനെറ്റ്. ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച വില്യം അച്ഛന്റെ കടം വീട്ടുന്നതിനായി ഹ്യൂലാന്റ്സ് കുടുംബത്തിലെ കുട്ടികളെ പ്രതിഫലമില്ലാതെ പഠിപ്പിക്കുന്നതിനിടയിലാണ് അവിടത്തെ മൂത്ത മകളായ ആഗ്‌നസുമായി ബന്ധം സ്ഥാപിക്കുന്നത്. പാണ്ഡിത്യമുണ്ടെങ്കിലും തൊഴിലില്ലാതെ അപമാനിതനായ വില്യം തന്റെ സ്വപ്ന ഭൂമികയായ ലണ്ടനിലേക്ക് പോവുന്നു. അവരുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ഹാംനറ്റ് മഹാവ്യാധി മൂലം മരണമടഞ്ഞത് ആ കുടുംബത്തെ ഒന്നാകെ പിടിച്ചുലച്ചു. തന്റെ മകന്റെ സ്മരണയ്ക്കായാണ് വില്യം, ഹാംലെറ്റ് എന്ന വിശ്വവിഖ്യാത ദുരന്തനാടകം രചിച്ചതെന്നും പറയപ്പെടുന്നു. തീയറ്ററിൽ ഹാംലെറ്റ് അവതരിപ്പിച്ചു കൊണ്ടാണ് വില്യം തന്റെ മകനോട് വിട പറയുന്നത്. മികച്ച സിനിമയ്ക്കും മികച്ച നടിക്കുമുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും, എട്ട് ഓസ്ക്കാർ നോമിനേഷനുകളും മറ്റ് നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.